SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.02 AM IST

കാറ്റിലും മഴയിലും സ്കൂളിന്റെ മേൽക്കൂര തകർന്നുവീണു

school-

കോന്നി: കനത്ത കാറ്റിലും മഴയിലും തണ്ണിത്തോട് സെന്റ് ബെനഡിക്ട് എം.എസ്.സി. ഹൈസ്കൂളിന്റെ മേൽക്കൂര തകർന്നുവീണു. ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് സംഭവം. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ അലൂമിനിയം ഷീറ്റ് മേഞ്ഞ മേൽക്കൂരയാണ് സമീപത്തെ വീടിന് മുകളിലേക്ക് പതിച്ചത്. അദ്ധ്യയന ദിവസങ്ങളിൽ അഞ്ച് ക്ളാസുകൾ പ്രവർത്തിച്ചിരുന്നത് ഇൗ മേൽക്കൂരയ്ക്ക് കീഴിലാണ്. ഇന്നലെ അവധിയായതിനാൽ ദുരന്തം ഒഴിവായി. സ്കൂളിലും പരിസരത്തും ആരുമില്ലായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും സ്കൂൾ അധികൃതരും സ്ഥലത്തെത്തി . വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA