SignIn
Kerala Kaumudi Online
Monday, 15 June 2026 12.50 AM IST

ഷൂ ഇടുന്നതിനിടെ യുവതിക്ക് മൂർഖന്റെ കടിയേറ്റു

q1

കോഴിക്കോട്: ഷൂ ധരിക്കുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശി അനഘയ്ക്കാണ് (24) മൂർഖന്റെ കടിയേറ്റത്. രാവിലെ ജോലിക്ക് പോകാനായി ധൃതിയിൽ ഷൂ ധരിക്കുന്നതിനിടെയാണ് സംഭവം. ഉടൻ ഷൂ ഊരി മാറ്റിയെങ്കിലും കടിയേൽക്കുകയായിരുന്നു. യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പാമ്പുകടിയേറ്റെങ്കിലും വിഷബാധയേൽക്കാത്തതിനാൽ ആന്റിവെനം നൽകേണ്ടതില്ലെന്നും വ്യക്തമാക്കി. നിലവിൽ നിരീക്ഷണത്തിലാണ്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഷൂവിനുള്ളിൽ ഒളിച്ചിരുന്ന പാമ്പിനെ പിടികൂടി. പ്രാഥമിക പരിശോധനയിൽ മൂർഖൻ പാമ്പാണെന്ന് സ്ഥിരീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA