SignIn
Kerala Kaumudi Online
Sunday, 21 June 2026 1.48 AM IST

കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി സബ് എൻജിനീയർ പിടിയിൽ

ddd
ഐ. നസീർ

കൊല്ലം: വൈദ്യുതി കണക്ഷൻ നൽകാനായി 5000രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി സബ് എൻജിനീയർ വിജിലൻസ് പിടിയിൽ. ചാത്തന്നൂർ സെക്ഷൻ ഓഫീസിലെ സബ്‌എൻജിനീയർ കൊല്ലം മുഖത്തല സ്വദേശി ഐ.നസീറാണ് (53) പിടിയിലായത്.

ഇന്നലെ ഉച്ചയ്ക്ക് 12ഓടെ കുമ്മല്ലൂരിലെ ഫുഡ് പ്രോസസിംഗ് പ്ലാന്റിൽ വച്ച് നടത്തിപ്പുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് കുടങ്ങിയത്. ആറ് മാസം മുമ്പ് പുതിയ കെട്ടിടത്തിൽ ട്രാൻസ്ഫോർമർ സ്ഥാപിച്ച ശേഷം കണക്ഷന് ഓൺലൈനായി അപേക്ഷ നൽകി. നസീർ രണ്ടുതവണ സ്ഥല പരിശോധന നടത്തിയെങ്കിലും കണക്ഷൻ നൽകിയില്ല. കഴിഞ്ഞ ദിവസം നസീർ നടത്തിപ്പുകാരനെ ഫോണിൽ വിളിച്ച് കണക്ഷന് 5000 രൂപ കൈക്കൂലി നൽകണമെന്നും നാളെ പരിശോധനയ്ക്ക് എത്തുമെന്നും പറഞ്ഞു. ഇക്കാര്യം ഇന്നലെ രാവിലെ കൊല്ലം വിജിലൻസ് ഡിവൈ.എസ്.പിയെ അറിയിച്ചു. തൊട്ടുപിന്നാലെ വിജിലൻസ് സംഘം കുമ്മല്ലൂരിലെ പ്ലാന്റിലെത്തി. കൈക്കൂലി വാങ്ങുന്നത് കൈയോടെ പിടികൂടുകയായിരുന്നു. കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് ഡിവൈ.എസ്.പി എസ്.എസ്.ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA