SignIn
Kerala Kaumudi Online
Friday, 25 September 2026 1.15 AM IST

നിഷ്പക്ഷരായി പ്രവർത്തിക്കേണ്ടവർ പക്ഷപാതം കാട്ടുന്നു : പിണറായി 

തിരുവനന്തപുരം: നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങൾ രാജ്യത്ത് പക്ഷപാതപരമായി പെരുമാറുകയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എങ്ങനെ വോട്ടവകാശം നിഷേധിക്കാമെന്നാണ് ഭരണതലത്തിലെ ആലോചന. ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വം നിഷേധിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങൾ സമന്മാരാണ്. അതിൽ ഒന്നാമനായ ആൾ ഭൂരിപക്ഷാഭിപ്രായം തള്ളി സ്വന്തം നിലപാട് നടപ്പാക്കുന്നു. ജനാധിപത്യം ശരിയായ രീതിയിൽ സംരക്ഷിക്കാനാണ് കമ്മിഷൻ പ്രവർത്തിക്കേണ്ടത്. ജനാധിപത്യവ്യവസ്ഥയെ കുറിച്ച് അറിവില്ലാത്തവരുടെ കൈയിലാണ് രാജ്യം. വോട്ടർപട്ടിക പരിഷ്‌കരണത്തെക്കുറിച്ച് വിമർശനങ്ങളുണ്ടായിരുന്നു. പല മഹത് വ്യക്തികൾക്കും വോട്ടവകാശം നിഷേധിച്ചു.

ആർ.എസ്.എസിന്റെ വഴിയേയുള്ള സർക്കാരാണ് കേരളത്തിലുള്ളത്. ജീവനക്കാരും പെൻഷൻകാരും ബാദ്ധ്യതയാണെന്ന സമീപനമാണ് സർക്കാരിന്. പത്തും ഇരുപതും വർഷംവരെ ജോലിചെയ്തവരെ പിരിച്ചുവിടുകയാണെന്നും പിണറായി പറഞ്ഞു.

അസോസിയേഷൻ പ്രസിഡന്റ് ആർ.അനിൽകുമാർ അദ്ധ്യക്ഷനായി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജൻ, വി.ജോയി എം.എൽ.എ, ജി സ്റ്റീഫൻ എം.എൽ.എ, എം.വി.ശശിധരൻ, ടി.കെ.എ ഷാഫി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA