
പെരിന്തൽമണ്ണ: മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ച മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് എടായ്ക്കൽ സ്വദേശി ഒറ്റേത്ത് നബീസയ്ക്ക് (74) സ്രവപരിശോധനയിൽ ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. അർബുദബാധിതയായിരുന്ന ഇവരെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഈമാസം അഞ്ചിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഛർദ്ദിയും വയറിളക്കവും ഉൾപ്പെടെയുള്ള ഷിഗെല്ല ലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. തുടർചികിത്സ നൽകിയെങ്കിലും മരിച്ചു. ഭർത്താവ്: പരേതനായ മൊയമ്മി. മക്കൾ: മുഹമ്മദലി, ആസ്യ. മരുമകൾ: റംല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |