SignIn
Kerala Kaumudi Online
Friday, 25 September 2026 1.33 AM IST

ഗുരുദേവനെതിരെ വ്യാജ പ്രചരണം: നടപടി വേണമെന്ന് സ്വാമി സച്ചിദാനന്ദ

a

ശിവഗിരി: ശ്രീനാരായണ ഗുരുദേവനെ അപകീർത്തിപ്പെടുത്താൻ സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ സത്വര നടപടികൾ സ്വീകരിക്കണമെന്ന് ശിവഗിരി മഠം ഗവൺമെന്റിനോട് അഭ്യർത്ഥിച്ചു. മുഖ്യമന്ത്രി,ആഭ്യന്തര മന്ത്രി, പൊലീസ് മേധാവി ,സൈബർ സെൽ വിഭാഗം തുടങ്ങിയവർക്ക് ശിവഗിരി മഠവും ഗുരുധർമ്മ പ്രചരണ സഭയും നിവേദനം നൽകി.

ആധുനിക കേരളത്തിന്റെ സ്രഷ്ടാവായ ശ്രീനാരായണഗുരുദേവനെ കക്ഷി രാഷ്ട്രീയ ഭേദമന്യേ സർവജനതയും ആദരിക്കുന്നുണ്ട്.പരമ ഗുരുവായും പരമ ദൈവമായും ആരാധിക്കുന്ന കോടിക്കണക്കിനാളുകൾ ലോകമെമ്പാടുമുണ്ട്. കുറെ കാലമായി മൂവാറ്റുപുഴയ്ക്കും തൊടുപുഴയ്ക്കും മദ്ധ്യേ കല്ലൂർക്കാട് ഒരു കാപട്യക്കാരൻ സ്വാർത്ഥലാഭത്തിനായി ശ്രീനാരായണഗുരുവിനെ നിന്ദ്യവും നീചവുമായി സമൂഹമാദ്ധ്യമങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ആക്ഷേപിച്ചുകൊണ്ടിരിക്കുന്നു. ജനകോടികളുടെ വികാരമായ ഗുരുദേവനെ ആക്ഷേപിക്കുന്നത് അനിഷ്ട സംഭവങ്ങൾ സൃഷ്ടിക്കുകയും കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ തകർക്കുവാനുള്ള കാരണമായിത്തീരുകയും ചെയ്യും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി കൈക്കൊണ്ട് ശ്രീനാരായണ ഭക്തരുടെയും പൊതുജനങ്ങളുടെയും വികാരം മാനിക്കണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സർക്കാരിനോട് അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA