SignIn
Kerala Kaumudi Online
Saturday, 13 June 2026 8.26 AM IST

ഡോ. സിസ തോമസിന് കേരള സർവകലാശാല വി സിയുടെ താത്കാലിക ചുമതല, ഉത്തരവിട്ട് ഗവർ‌ണർ

READ ENGLISH VERSION

sisa-thomas

തിരുവനന്തപുരം: ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തതിലെ വിവാദം കത്തിപ്പടരുന്നതിനിടെ കേരള സർവകലാശാല വൈസ് ചാൻസലറുടെ താത്കാലിക ചുമതല ഡോ.സിസ തോമസിന് നൽകി ഗവ‍ർണറുടെ ഉത്തരവ്. നിലവിലെ വൈസ് ചാൻസലർ ഡോ,​ മോഹൻ കുന്നുമ്മൽ റഷ്യൻ സന്ദർശനത്തിന് പോകുന്ന പശ്ചാത്തലത്തിലാണ് ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സിസ തോമസിന് അധികച്ചുമതല നൽകാൻ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ തീരുമാനം. ജൂലായ് എട്ടാം തീയതി വരെയാണ് സിസ തോമസിന് ചുമതല നൽകിയിരിക്കുന്നത്.

ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ഗവർണർ ആയിരിക്കെ ഡോ. സിസ തോമസ് സാങ്കേതിക സർവകലാശാല വി.സി സ്ഥാനം ഏറ്റെടുത്തത് സർക്കാരുമായുള്ള ബന്ധം വഷളാക്കിയിരുന്നു. ഇത് കാരണം സിസയുടെ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സർക്കാർ തടഞ്ഞു വച്ചിരുന്നു. നീണ്ട നിയമപോരാട്ടത്തിന് ശേഷം അടുത്തിടെയാണ് സിസയ്ക്ക് പെൻഷൻ ആനുകൂല്യങ്ങൾ കിട്ടിയത്. ഇതിന് പിന്നാലെയാണ് കേരള സർവകലാശാല വി.സിയുടെ അധികച്ചുമതല കൂടി നൽകിയിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SISA THOMA, KERALA UNIVERSITY VC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA