SignIn
Kerala Kaumudi Online
Thursday, 21 May 2026 7.56 PM IST

സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അപകടം; ടെക്‌നോപാര്‍ക്ക് ജീവനക്കാരി നദിയില്‍ വീണ് മരിച്ചു

anupama

തിരുവനന്തപുരം: നദിയില്‍ വീണ സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതി മരിച്ചു. തിരുവനന്തപുരം കമലേശ്വരം സ്വദേശി അനുപമ (26) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.

നെടുമങ്ങാടിന് അടുത്ത് വിതുര -ചന്തമുക്ക് താവയ്ക്കല്‍ ആറ്റിലാണ് അനുപമ മുങ്ങി മരിച്ചത്. ആറ്റിലെ പടിക്കെട്ടില്‍ കൂടി നടക്കുന്നതിനിടയില്‍, കാല്‍വഴുതി സുഹൃത്ത് ആറ്റില്‍ വീഴുകയായിരുന്നു. സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അനുപമയും ആറ്റില്‍ വീണു. കൂടെയുള്ളവര്‍ സുഹൃത്തിനെ രക്ഷപ്പെടുത്തിയെങ്കിലും അനുപമ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.

ഓടിയെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ അനുപമയെ പുറത്തെടുത്ത് വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ANUPAMA, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA