SignIn
Kerala Kaumudi Online
Sunday, 07 June 2026 2.06 AM IST

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്‌കാരത്തിന് അപേക്ഷിക്കാം

a

തിരുവനന്തപുരം : എൻ.വി.കൃഷ്ണവാര്യർ സ്മാരക വൈജ്ഞാനിക പുരസ്‌കാരം,ഡോ.കെ.എം.ജോർജ്ജ് സ്മാരക ഗവേഷണ പുരസ്‌കാരം, (ശാസ്ത്രം/ശാസ്ത്രേതരം), എം.പി. കുമാരൻ സ്മാരക വിവർത്തനപുരസ്‌കാരം എന്നിവയ്ക്കായി ജൂലായ് 31വരെ അപേക്ഷിക്കാം.2025 ജനുവരി 1 മുതൽ ഡിസംബർ 31വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള മൗലികകൃതികളും അവാർഡ് ചെയ്യപ്പെട്ടിട്ടുളള പി.എച്ച്.ഡി ഗവേഷണ പ്രബന്ധങ്ങളുമാണ് പുരസ്‌കാരങ്ങൾക്കായി പരിഗണിക്കുക. ഗ്രന്ഥകർത്താക്കൾ, അവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, പ്രസാധകർ, സാഹിത്യ-സാംസ്‌കാരിക സംഘടനകൾ എന്നിവർക്ക് അവാർഡ് പരിഗണനയ്ക്കുള്ള കൃതികൾ/ഗവേഷണ പ്രബന്ധങ്ങൾ അയക്കാം.

എൻ.വി.കൃഷ്ണവാര്യർ സ്മാരക വൈജ്ഞാനികപുരസ്‌കാരം (ശാസ്ത്ര-സാങ്കേതിക വിഷയങ്ങൾ, ഭാഷാ സാഹിത്യപഠനങ്ങൾ, സാമൂഹികശാസ്ത്രം, കല/സാംസ്‌കാരിക പഠനങ്ങൾ എന്നീ മേഖലകളിലുളള കൃതികളാണ് പരിഗണിക്കുക. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്‌കാരം.)

എം.പി.കുമാരൻ സ്മാരക വിവർത്തനപുരസ്‌കാരം - (ഇംഗ്ലീഷ് ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത വൈജ്ഞാനിക ഗ്രന്ഥങ്ങളാണ് പരിഗണിക്കുക. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്‌കാരം.)

ഡോ.കെ.എം.ജോർജ്ജ് സ്മാരക ഗവേഷണപുരസ്‌കാരം - (ശാസ്ത്രം/ശാസ്ത്രേതരം എന്നീ രണ്ട് വിഭാഗങ്ങളിലാണ് പുരസ്‌കാരം നൽകുന്നത്. 2025 ജനുവരി 1മുതൽ ഡിസംബർ 31വരെയുളള കാലയളവിൽ ഏതെങ്കിലും ഇന്ത്യൻ സർവകലാശാലകളിൽ നിന്ന് അവാർഡ് ചെയ്യപ്പെട്ട ഡോക്ടറൽ/പോസ്റ്റ് ഡോക്ടറൽ ശാസ്ത്രം/ശാസ്ത്രേതരം എന്നീ വിഭാഗങ്ങളിലെ മലയാള പ്രബന്ധങ്ങളോ മറ്റു ഭാഷകളിൽ സമർപ്പിക്കപ്പെട്ട പ്രബന്ധങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതോ പരിഗണിക്കും.ഒരോ വിഭാഗത്തിനും അൻപതിനായിരം രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്‌കാരമായി നൽകുന്നത്.)

കൃതികൾ/ഗവേഷണ പ്രബന്ധങ്ങൾ എന്നിവയുടെ നാല് പകർപ്പുകളും വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയുമാണ് സമർപ്പിക്കേണ്ടത്. വിവർത്തന പുരസ്‌കാരത്തിന് അപേക്ഷിക്കുമ്പോൾ മൂലകൃതിയുടെ ഒരു പകർപ്പും ഗവേഷണ പ്രബന്ധത്തിനൊപ്പം സാക്ഷ്യപത്രത്തിന്റെ പകർപ്പും സമർപ്പിക്കണം. അപേക്ഷകൾ ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ നൽകണം. വിശദവിവരങ്ങൾക്ക് : 9447956162, 9497469556.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: THE STATE INSTITUTE OF LANGUAGES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA