
ശാസ്ത്ര വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പിനുമായി എൻ.ടി.എ നടത്തുന്ന സി.എസ്.ഐ.ആർ - യു.ജി.സി നെറ്റ് 2026 ജൂൺ സെഷൻ പരീക്ഷയ്ക്ക് 19 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: csirnet.nta.nic.in. ജൂലായ് 17, 18 തീയതികളിലാണ് പരീക്ഷ.
വിഷയങ്ങൾ
ലൈഫ് സയൻസസ്, എർത്ത് അറ്റ്മോസ്ഫെറിക്, ഓഷ്യൻ & പ്ലാനെറ്ററി സയൻസസ്, കെമിക്കൽ സയൻസ്, മാത്തമാറ്റിക്കൽ സയൻസ്, ഫിസിക്കൽ സയൻസസ് എന്നീ കാറ്റഗറികളിലാണ് പരീക്ഷ. അംഗീകൃത സർവകലാശാലയിൽനിന്ന് ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. സംവരണ വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി. നാലു വർഷ ബിരുദക്കാർക്കും അപേക്ഷിക്കാം. ഇവർക്ക് 75 ശതമാനം മാർക്ക് വേണം.
ഫലപ്രഖ്യാപനം മൂന്നു കാറ്റഗറികളായി
മൂന്നു കാറ്റഗറികളായാണ് ഫലപ്രഖ്യാപനം. ആദ്യ റാങ്കുകാർക്ക് ജെ.ആർ.എഫ്, പി.എച്ച്ഡി, അസിസ്റ്റന്റ് പ്രൊഫസർ നിയമന യോഗ്യത ലഭിക്കും. രണ്ടാം കാറ്റഗറിക്കാർക്ക് ജെ.ആർ.എഫ് യോഗ്യത ലഭിക്കില്ല. അതേസമയം അസിസ്റ്റന്റ് പ്രൊഫസർ/ പി.എച്ച്ഡി യോഗ്യത ലഭിക്കും. മൂന്നാം കാറ്റഗറിക്കാർക്ക് പി.എച്ച്ഡി പ്രവേശന യോഗ്യത മാത്രമാണ് ഉണ്ടാകുക.ജെ.ആർ.എഫിന് അപേക്ഷിക്കുന്നവരുടെ ഉയർന്ന പ്രായം 30. സംവരണ വിഭാഗക്കാർക്ക് ഇളവ് ലഭിക്കും. അസിസ്റ്റന്റ് പ്രൊഫസർ, പി.എച്ച്ഡിക്കാർക്ക് ഉയർന്ന പ്രായ പരിധിയില്ല.
പരീക്ഷ
രണ്ടു ഷിഫ്റ്റുകളായി മൂന്നു മണിക്കൂർ നീളുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. ഇംഗ്ലീഷിലും ഹിന്ദിയിലും ചോദ്യം ലഭിക്കും. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കുണ്ട്. വയനാട്, കണ്ണൂർ,കോഴിക്കോട്, പാലക്കാട്, മലപ്പുറം,തൃശൂർ,കൊച്ചി,ആലപ്പുഴ,കോട്ടയം,കൊല്ലം,തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |