SignIn
Kerala Kaumudi Online
Thursday, 24 September 2026 2.16 AM IST

ഗുരുദേവ നിന്ദയ്‌ക്കെതിരെ നടപടി വേണം: തുഷാർ

1

ചേർത്തല: ശ്രീനാരായണ ഗുരുദേവനെ അപമാനിക്കുന്ന തരത്തിൽ തന്ത്രി സുഭാഷ് നവമാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിനെതിരെ നടപടി വേണമെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ഗുരുദേവനെ നിന്ദിക്കുന്നത് ഒരു സമുദായത്തിന്റെ വികാരങ്ങളെ മാത്രം വ്രണപ്പെടുത്തുന്നതല്ല. നവോത്ഥാന പാരമ്പര്യത്തെയും മനുഷ്യസമത്വത്തിന്റെ മഹത്തായ ആശയങ്ങളെയും അപമാനിക്കുന്നതാണ്. തന്ത്രി സുഭാഷ് യൂട്യൂബിൽ നടത്തിയ പരാമർശം അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. വിശ്വാസത്തിന്റെ പേരിൽ പൊതുസമൂഹത്തിൽ ഇടപെടുന്നവർ വാക്കുകളിലും പ്രവൃത്തിയിലും ഉത്തരവാദിത്വം പുലർത്തണം. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ അപമാനകരമായ ഭാഷ പ്രയോഗിക്കുന്നതിനെ ന്യായീകരിക്കാനാവില്ല. ഗുരുദേവനെ അപമാനിക്കുന്ന പ്രവണതകൾക്കെതിരെ യോഗം മൗനം പാലിക്കില്ല. നിയമപരമായ എല്ലാ മാർഗങ്ങളും സംഘടനാപരമായ ജനാധിപത്യ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി നേരിടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THUSHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA