SignIn
Kerala Kaumudi Online
Friday, 29 May 2026 10.47 PM IST

ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ തുളസി ഭാസ്‌കരൻ അന്തരിച്ചു

tulasi-bhaskaran

തിരുവനന്തപുരം: ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ തുളസി ഭാസ്കരൻ (77) അന്തരിച്ചു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം. ദേശാഭിമാനിയിലെ ആദ്യ വനിത ന്യൂസ് എഡിറ്റർ ആയിരുന്ന തുളസി ഭസ്കരൻ നെടുമങ്ങാട് സ്വദേശിയാണ്. തിരുവനന്തപുരം മാഞ്ഞാലിക്കുളം ധർമ്മാലയം റോഡ് അക്ഷയിലാണ് താമസം. മൃതദേഹം ഉച്ചയോടെ മാഞ്ഞാലിക്കുളത്തെ വസതിയിൽ എത്തിക്കും. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ശാന്തികവാടത്തിൽ.

എസ്എഫ്ഐയുടെ പ്രഥമ അഖിലേന്ത്യ പ്രസിഡന്റും ചിന്ത പബ്ലിഷേഴ്സ് മുൻ എഡിറ്ററും സിപിഐ എം നേതാവുമായ പരേതനായ സി ഭാസ്കരനാണ് ഭർത്താവ്. മക്കൾ: മേജർ ദിനേശ് ഭാസ്കർ (മുഖ്യമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി), പരേതനായ മനേഷ് ഭാസ്കരൻ, മരുമക്കൾ: ശ്രീലേഖ ദിനേശ്, പൊന്നി മനേഷ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TULASI BHASKARAN, RIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA