SignIn
Kerala Kaumudi Online
Thursday, 24 September 2026 1.55 AM IST

ലോക കേരള സഭ പിരിച്ചു വിടും: മുഖ്യമന്ത്രി

aa

തിരുവനന്തപുരം:ഇടതു മുന്നണി സർക്കാർ നടപ്പാക്കിയ ലോക കേരള സഭ പിരിച്ചു വിടാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രവാസികൾക്കായി പുതിയ സംവിധാനം കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇതിന് മുഖ്യമന്ത്രി ചെയർമാനും മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി,രമേശ് ചെന്നിത്തല, കെ.മുരളീധരൻ,മോൻസ് ജോസഫ് എന്നിവർ അംഗങ്ങളുമായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു.

ലോക കേരള സഭ ധൂർത്തായിരുന്നുവെന്നാണ് യു.ഡി.എഫ്.വിലയിരുത്തൽ. സഭയിലെടുത്ത തീരുമാനങ്ങളൊന്നും നടപ്പാക്കിയില്ല. പ്രവാസികൾ അയക്കുന്ന പണമാണ് സംസ്ഥാന സമ്പദ് വ്യവസ്ഥയെ സജീവമാക്കുന്നത്.അത് നിക്ഷേപ സമ്പദ് വ്യവസ്ഥയാക്കി വികസിപ്പിക്കുകയാണ് യു.ഡി.എഫ്.നയം.അതിനൊപ്പം ,പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുകയും വേണം.

2018ലാണ് ഒന്നാം പിണറായി സർക്കാർ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളി പ്രവാസി പ്രതിനിധികളെ ക്ഷണിച്ച് മൂന്ന് ദിവസത്തെ ലോക കേരള സഭയ്ക്ക് തുടക്കമിട്ടത്. തുടർന്ന് 2020, 2022, 2024,2026 വർഷങ്ങളിലും സഭ സമ്മേളിച്ചിരുന്നു. നോർക്ക വകുപ്പിന് കീഴിൽ ലോക കേരള സഭ സെക്രട്ടേറിയറ്റും രൂപീകരിച്ചു . സഭായോഗങ്ങളെല്ലാം അന്ന് പ്രതിപക്ഷത്തായിരുന്ന യു.ഡി.എഫ്.ബഹിഷ്ക്കരിച്ചിരുന്നു.നടപ്പ് ബഡ്ജറ്റിൽ ലോക കേരള സഭയ്ക്ക് രണ്ടു കോടി രൂപ വകയിരുത്തി.ഇത് സഭ തുടരാനാണെന്നായിരുന്നു റിപ്പോർട്ടുകൾ.

പരിസ്ഥിതി ലോല

മേഖല: സമഗ്ര ഭൂപടം
പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച ആശങ്ക പരിഹരിക്കാൻ വിശദമായ ഭൂപടം പ്രസിദ്ധീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു..98 വില്ലേജുകളിൽ മാത്രം പരിസ്ഥിതി ലോല മേഖലയെന്നാണ് സർക്കാർ നിലപാട്.ജനവാസ മേഖലകളെ ഒഴിവാക്കും.ഇക്കാര്യം കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തും.കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഏഴാമത് കരടു വിജ്ഞാപനത്തിൻമേൽ സംസ്ഥാനം മറുപടി നൽകാനുള്ള സമയപരിധി അവസാനിക്കാനിരിക്കുകയാണ്. ഒരു വട്ടം കൂടി വിശദ ചർച്ച നടത്തിയ ശേഷമാകും കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDSATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA