
തിരുവനന്തപുരം:പ്രതീക്ഷിച്ച വിസ്മയങ്ങളൊന്നുമില്ലാത്തതാണ് വി.ഡി.സതീശൻ സർക്കാരിന്റെ കന്നി ബഡ്ജറ്റ് .ജീവനക്കാരുടെ അഷ്വേർഡ് പെൻഷനിൽ നയം
വ്യക്തമാക്കിയിട്ടില്ല.ശമ്പള,പെൻഷൻ പരിഷ്‌കരണവും ബജറ്റിലില്ലാത്തതിൽ നിരാശ. ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമാശ്വാസവും കൃത്യമായി നൽകുമെന്ന പ്രഖ്യാപനമാണ് ഏക ആശ്വാസം.
ക്ഷാമബത്ത ഇനത്തിൽ 21,670 കോടിയും ക്ഷാമാശ്വാസ ഇനത്തിൽ 14,387 കോടിയുമാണ് കുടിശിക.2026 ജനുവരി മുതൽ ലഭിക്കേണ്ട 2% ഡിഎ/ഡിആർ കുടിശിക ഉൾപ്പെടെ ഉടൻ ലഭിച്ചേക്കും.ജീവനക്കാരുടെ ലീവ് സറണ്ടറിന്റെ കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രഖ്യാപനം.പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്ന കാര്യം
ബഡ്ജറ്റിലില്ല.
മിനിമം പങ്കാളിത്ത
പെൻഷന് സാദ്ധ്യത
എൽ.ഡി.എഫ് സർക്കാരിന്റെ അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാകാനിടയില്ലെന്നാണ് സൂചനകൾ.പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രഖ്യാപനം.പങ്കാളിത്ത പെൻഷൻ പദ്ധതി നിലനിൽക്കുന്ന മറ്റു പല സംസ്ഥാനങ്ങളിലും 14 ശതമാനമാണ് സർക്കാർ വിഹിതം. കേന്ദ്ര സർക്കാർ പുതുതായി കൊണ്ടു വന്ന യുപിഎസിൽ സർക്കാർ വിഹിതം 18 ശതമാനമാണ്. ഈ പശ്ചാത്തലത്തിൽ സർക്കാർ വിഹിതം കൂട്ടി മിനിമം പങ്കാളിത്ത പെൻഷൻ നടപ്പിലാക്കാനാണ് സാധ്യത
.
മെഡിസെപ്:
പരാതി തീർക്കും
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപിനെക്കുറിച്ചുള്ള ജീവനക്കാരുടെ പരാതി പരിഹരിക്കുമെന്ന ഉറപ്പ് ആശ്വാസമാണ്. ഇൻഷ്വറൻസ് കമ്പനി നിശ്ചയിച്ചിട്ടുള്ള പല ചികിത്സാ പാക്കേജ് നിരക്കുകളും യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് പറഞ്ഞ് പല ആശുപത്രികളും മെഡിസെപ് ചികിത്സ നിഷേധിക്കുന്നു..പങ്കാളികളായ രണ്ടു പേരും സർക്കാർ ജീവനക്കാരാണെങ്കിൽ രണ്ടു പേരിൽ നിന്നും പ്രീമിയം പിടിക്കുന്നുണ്ട്. പദ്ധതിയിൽ സർക്കാർ വിഹിതം ഉൾപ്പെടുത്തുമോ, ചേരാൻ താൽപര്യമില്ലാത്തവരെ വിട്ടുനിൽക്കാൻ അനുവദിക്കുമോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല.
2024 ജൂലായ് ഒന്നു മുതൽ നടപ്പിലാക്കേണ്ട ജീവനക്കാരുടെ ശമ്പള ,പെൻഷൻ പരിഷ്‌കരണം നടപ്പിലാക്കുകയും ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കുകയും ചെയ്താൽ കൂടുതൽ ബാധ്യത ഏറ്റെടുക്കേണ്ടി വരുമെന്ന സൂചനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |