
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വികസനത്തിന്റെ നാലു ഘട്ടങ്ങളും 2028 ഡിസംബറിൽ പൂർത്തിയാക്കാൻ അതിവേഗ നീക്കം നടക്കുന്നതിനിടെ, പാരയുമായി ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ.ഗോപാലകൃഷ്ണൻ. വികസന മാസ്റ്റർ പ്ലാനിന്റെ ഭാഗമായ പുളിങ്കുടി കടൽത്തീരത്തെ നിർമ്മാണത്തിന് ലഭിച്ച പരിസ്ഥിതി അനുമതി മറച്ചു വച്ച് തീരദേശ പരിപാലന അതോറിട്ടി തലവനായ ഗോപാലകൃഷണൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.. ഇതോടെയാണ് , നിർമ്മാണം നിറുത്തി വയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിശോധനയ്ക്കും നിർദ്ദേശിച്ചു.
പ്രദേശവാസി ബെനഡിക്ട് നൽകിയ ഹർജിയിലായിരുന്നു സത്യവാങ്മൂലം . പുളിങ്കുടി മുതൽ തീരം കവരുന്ന രീതിയിൽ 20 കി.മി നീളത്തിൽ നിർമ്മാണം നടത്തുന്നുവെന്നാരോപിച്ചായിരുന്നു ഹർജി. പുളിങ്കുടി കടപ്പുറത്തെ നിർമ്മാണം വിഴിഞ്ഞം മാസ്റ്റർപ്ലാനിന്റെ ഭാഗമല്ലെന്നും, ഇതിന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അനുമതിയില്ലെന്നുമാണ് സത്യവാങ്മൂലത്തിൽ പറയുന്നത് . അനുമതിയില്ലെങ്കിൽ അവിടത്തെ നിർമ്മാണം പരിസ്ഥിതിയെയും തീരദേശ മേഖലകളെയും ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെന്നിന്റെ ഉത്തരവിലുണ്ട്. നവംബർ 25ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ സംയുക്ത പരിശോധനാ റിപ്പോർട്ട് ഹാജരാക്കണം. അടുത്ത ഘട്ടങ്ങളിൽ നിലവിലെ 3 കിലോമീറ്റർ പുലിമുട്ട് 4 കിലോമീറ്ററാക്കാനും,ബെർത്ത് 800 മീറ്ററിൽ നിന്ന് 2000 മീറ്ററാക്കാനുമായിരുന്നു പദ്ധതി .
സത്യവാങ്മൂലം
തിരുത്തിയേക്കും
. പിഴവ് തിരുത്തി പുതിയ സത്യവാങ്മൂലം നൽകാൻ സർക്കാർ നിർദ്ദേശിച്ചു. ഗോപാലകൃഷ്ണനെതിരേ നടപടിയുണ്ടായേക്കും.ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി 'മല്ലു ഹിന്ദു ഓഫീസേഴ്‌സ്' എന്ന പേരിൽ വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതിന് സസ്പെൻഷന് വിധേയനായ ഗോപാലകൃഷ്ണൻ മുൻപ് വിഴിഞ്ഞം തുറമുഖ എം.ഡിയായിരുന്നു.
അടുത്തഘട്ടങ്ങൾ
സമയത്ത് തീരില്ല
നിർമ്മാണം നിറുത്തിയതോടെ വിഴിഞ്ഞത്തെത്തിച്ച കൂറ്റൻ ഡ്രഡ്‌ജർ അദാനി തിരികെ കൊണ്ടു പോയി. തുറമുഖത്തിന്റെ അടുത്ത ഘട്ടങ്ങളുടെ കമ്മിഷനിംഗ് നീളും.
എല്ലാ ഘട്ടങ്ങളും പൂർത്തിയാവുന്നതോടെ തുറമുഖത്തിന്റെ ശേഷി പ്രതിവർഷം 45 ലക്ഷം കണ്ടെയ്നറുകളായി ഉയരേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |