SignIn
Kerala Kaumudi Online
Sunday, 21 June 2026 8.21 AM IST

വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു,​ അപകടം മൺകൂനയിൽ തട്ടി ബൈക്ക് മറി‌ഞ്ഞ്

READ ENGLISH VERSION
vlogger-

മലപ്പുറം: വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായെന്നാണ് നിഗമനം. ഇന്ന് വൈകിട്ട് 5.20ഓടെയാണ് അപകടം. റോഡരികിൽ രക്തം വാർ‌ന്ന നിലയിൽ കിടക്കുന്ന ജുനൈദിനെ ബസ് തൊഴിലാളികളാണ് ആദ്യം കണ്ടത്. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരിയിൽ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരികയായിരുന്നു.

ഇൻസ്റ്രഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ജുനൈദിനെ മാർച്ച് ഒന്നിന് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VLOGER JUNAID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA