
കോഴിക്കോട് : മുഹമ്മദ് റിയാസ് എം.എൽ.എയുടെ വീട്ടിൽ കഴിഞ്ഞ ദിവസം നടന്ന ഇ.ഡി റെയ്ഡിനിടെ പ്രതിഷേധിച്ച സി.പി.എം നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ്, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വസീഫ്, എ. പ്രദീപ് കുമാർ, പി. മോഹനൻ തുടങ്ങി 57 പേർക്കെതിരെയാണ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേരൽ, ഗതാഗത തടസം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |