
തിരുവനന്തപുരം: വ്രതം നോറ്റ് ശബരിമല ദര്‍ശനത്തിനൊരുങ്ങുന്ന ക്രിസ്തീയ പുരോഹിതന്‍ റെവറന്റ് ഡോ. മനോജ് കെ ജിക്കെതിെ സഭാ നടപടി. ഫാദര്‍ മനോജ് വിശ്വാസപ്രമാണങ്ങളുടെ ലംഘനം നടത്തിയെന്നാരോപിച്ച് ശുശ്രൂഷ ചെയ്യാനുള്ള ലൈസന്‍സും തിരിച്ചറിയല്‍ കാര്‍ഡും സഭ തിരിച്ചെടുത്തു.
ആംഗ്ലിക്കന്‍ സഭയിലെ പുരോഹിതനായ ഫാദര്‍ മനോജിന്റെ ശബരിമല ദര്‍ശനത്തെ കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് കേരള കൗമുദി പുറത്തുവിട്ടത്. ഇത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതോടെ മറ്റ് മാദ്ധ്യമങ്ങളും വാര്‍ത്ത ഏറ്റെടുത്തു. ഇതിന് പിന്നാലെയാണ് ഫാദര്‍ മനോജിനെതിരേ നടപടി സ്വീകരിക്കാന്‍ ആംഗ്ലിക്കന്‍ സഭ തീരുമാനിച്ചത്. എന്നാല്‍ നീക്കം ചെയ്യപ്പെട്ട പഴയനിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരേ നടപടി സ്വീകരിച്ചതെന്ന് ഫാദര്‍ മനോജ് കേരള കൗമുദിയോട് പറഞ്ഞു. എന്തൊക്കെ സംഭവിച്ചാലും ശബരിമല ദര്‍ശനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ഫാദര്‍ മനോജ് വ്യക്തമാക്കി. ഫാദര്‍ മനോജുമായുള്ള അഭിമുഖം കാണാം.
41 ദിവസത്തെ വ്രതമെടുത്ത് ഈ മാസം 20നാണ് ആംഗ്ളിക്കൻ പുരോഹിതനായ ഫാദർ ഡോ. മനോജ് ശബരിമല കയറുന്നത്. കെട്ടുകെട്ടി ആചാരങ്ങളെല്ലാം പാലിച്ചാകും മലകയറ്റം. വ്രതം പൂർത്തിയാകുന്ന 20ന് തിരുമല മഹാദേവ ക്ഷേത്രത്തിലാണ് കെട്ടുനിറയ്‌ക്കൽ.
ഹിന്ദു മതത്തേയും ആചാരങ്ങളേയും അടുത്തറിഞ്ഞ് പഠിക്കുകയാണ് തിരുവനന്തപുരം, ബാലരാമപുരം ഉച്ചക്കട പയറ്റുവിള സ്വദേശിയായ ഫാ. മനോജ് (50). ഒപ്പം മറ്റ് മതങ്ങളെയും പഠിക്കും. ഇതിനായി സ്വന്തം മതത്തെ ഉപേക്ഷിക്കേണ്ട കാര്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |