
ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഏജൻസിയായ നാസയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ അക്ഷരതെറ്റ് ചൂണ്ടിക്കാട്ടി എട്ടുവയസുകാരൻ. കുട്ടിയുടെ പിതാവാണ് ഇക്കാര്യം സോഷ്യൽ മീഡിയയെ അറിയിച്ചത്. മകന്റെ കണ്ടെത്തൽ 'ഒരു ക്രിട്ടിക്കൽ മിഷൻ അപ്‌ഡേറ്റ്' ആണെന്ന് വിശേഷിപ്പിച്ചുകൊണ്ട് പിതാവ് പങ്കുവച്ച പോസ്റ്റും അതിന് നാസ നൽകിയ മറുപടിയുമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
'ഹേയ് നാസ, എന്റെ എട്ട് വയസുകാരൻ മകൻ നിങ്ങളുടെ വെബ്‌സൈറ്റിൽ ഒരു അക്ഷരത്തെറ്റ് കണ്ടെത്തിയിരുന്നു. ഇതൊരു ക്രിട്ടിക്കൽ മിഷൻ അപ്‌ഡേറ്റ്' ആണെന്നാണ് അവൻ വാശി പിടിക്കുന്നത്'- അദ്ദേഹം എക്‌സിൽ കുറിച്ചു.
കുട്ടിയുടെ നിരീക്ഷണത്തെ പ്രശംസിച്ചുകൊണ്ട് ഉടൻ തന്നെ നാസ രംഗത്തെത്തുകയായിരുന്നു. കാണാതായ അക്ഷരം തിരികെ കൊണ്ടുവരാൻ ഞങ്ങൾ ദൗത്യം ആരംഭിച്ചുവെന്നായിരുന്നു നാസയുടെ മറുപടി. നാസയുടെ മറുപടി കണ്ടാൽ മകൻ സന്തോഷത്തോടെ തുള്ളിച്ചാടുമെന്നാണ് പിതാവ് പ്രതികരിച്ചത്.
തന്റെ മകൻ റോക്കറ്റ് വിക്ഷേപണങ്ങളുടെ വലിയൊരു ആരാധകനാണെന്നും ഭാവിയിൽ ഒരു അപ്‌സൈഡ്- ഡൗൺ അസ്‌ട്രോണറ്റ് ആകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാളെ സ്‌കൂളിലെത്തി കൂട്ടുകാരോട് പറയാൻ മകന് വലിയൊരു കഥയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിമിഷ നേരം കൊണ്ടാണിത് സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധിപേരാണ് കുട്ടിയുടെ നിരീക്ഷണപാടവത്തെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. ഭാവിയിൽ അവൻ ചൊവ്വയിലെ മനുഷ്യവാസ കേന്ദ്രങ്ങൾ നിയന്ത്രിക്കുന്ന ആളായേക്കാമെന്നും പലരും അഭിനന്ദിക്കുന്നു.
hey @NASA
— musarat (@musaratali) May 18, 2026
my 8-year old just found a spelling mistake on your website.
he insists this is a "critical mission update" :) pic.twitter.com/QD4QQFm4sP
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
