SignIn
Kerala Kaumudi Online
Saturday, 13 June 2026 5.20 PM IST

ആഡംബര ഫ്ലാറ്റ് സ്വന്തമാക്കി ശ്രേയസ് അയ്യർ: മൂന്നുവർഷത്തേക്ക് നൽകേണ്ടത് ഏഴ് കോടിയോളം രൂപ

shreyas-iyer

ആഡംബര അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി ഇന്ത്യയുടെ ട്വന്റി20 ടീം ക്യാപ്റ്റൻ ശ്രേയസ് അയ്യർ. മുംബയിലെ വർളിയിലാണ് ശ്രേയസ് 3875 ചതുരശ്ര അടി വലിപ്പമുള്ള പുതിയ അപ്പാർട്ട്‌മെന്റ് വാടകയ്‌ക്കെടുത്തത്. നാല് കാറുകൾ നിർത്തിയിടാനുള്ള പാർക്കിംഗ് സ്‌പേസ് അടക്കമുള്ള അപ്പാർട്ട്‌മെന്റിന്റെ വാടക 18.5 ലക്ഷം രൂപയാണ്.

സ്‌ക്വയർ യാർഡ്‌സ് എന്ന റിയൽ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോമാണ് ശ്രേയസ് അയ്യറുടെ പുതിയ അപ്പാർട്ട്‌മെന്റിന്റെ വിവരങ്ങൾ ഇൻസ്‌പെക്ടർ ജനറൽ ഓഫ് രജിസ്‌ട്രേഷന്റെ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത്. വർളിയിലെ ആർട്ടേസിയയിലാണ് അപ്പാർട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. മൂന്ന് വർഷത്തേക്കുള്ള ലീസ് എഗ്രിമെന്റാണ് ശ്രേയസ് അയ്യർ ഒപ്പുവച്ചിരിക്കുന്നതായാണ് വിവരം. സെക്യൂരിറ്റി ഡെപ്പോസിറ്റായി 74 ലക്ഷം രൂപയും സ്റ്റാമ്പ് ഡ്യൂട്ടിയായി 1.84 ലക്ഷം രൂപയും രജിസ്‌ട്രേഷൻ ഫീസായി ആയിരം രൂപയുമാണ് താരം നൽകിയത്.

നിലവിൽ മാസവാടക 18.5 ലക്ഷം രൂപയാണെങ്കിലും രണ്ടാം വർഷം അത് ഏഴ് ശതമാനം വർദ്ധിച്ച് 19.79 ലക്ഷം രൂപയും മൂന്നാം വർഷം വീണ്ടും ഏഴ് ശതമാനം വർദ്ധിച്ച് 21.18 ലക്ഷം രൂപയുമാകുമെന്ന് കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നുവർഷം കൊണ്ട് വാടകയായി മാത്രം ശ്രേയസ് അയ്യർ 7.14 കോടി രൂപയാണ് നൽകേണ്ടിവരുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SHREYAS IYER, LUXURY FLAT, RENTED FLAT, INDIAN TWENTY TWENTY CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY