മുത്തശ്ശിയുടെ ബിരിയാണി ചേരുവ ഉപയോഗിച്ച് സഹോദരിമാർ പടുത്തുയർത്തിയത് 10 കോടി വരുമാനമുള്ള ബിസിനസ്. ബംഗളൂരു സഹോദരിമാരായ രമ്യ രവിയും ശ്വേത രവിയും 2020ലാണ് അഞ്ച് ലക്ഷം രൂപ നിക്ഷേപത്തിൽ ആർഎൻആർ ഡോൺ ബിരിയാണി എന്ന സംരംഭം ആരംഭിച്ചത്.
ആദ്യത്തെ മാസംതന്നെ 10,000 ഓർഡറുകൾ ലഭിച്ചതായി രമ്യ പറഞ്ഞു. പരമ്പരാഗതമായ കർണാടക സ്റ്റൈൽ ഡോൺ ബിരിയാണി ഇവർ വില്പന നടത്തുന്നത്. കൊവിഡ് കാലത്ത് ബംഗളൂരുവിൽ ഒരു ചെറിയ ക്ളൗഡ് കിച്ചൺ ആരംഭിക്കുകയായിരുന്നു. ഒരു കുക്കും രണ്ട് സഹായികളുമായിരുന്നു കടയിലുണ്ടായിരുന്നത്. ബിരിയാണി ഇലയിൽ പൊതിഞ്ഞ് ടിൻ ബോക്സിലാക്കിയാണ് പാക്കേജ് ചെയ്തിരുന്നത്.
ഇന്ന് വിവിധ നഗരങ്ങളിലായി 14 ക്ളൗഡ് കിച്ചണുകളും ഒരു റെസ്റ്റോറന്റുമാണ് ആർഎൻആർ ബിരിയാണിക്കുള്ളത്. പത്തുകോടി ടേൺ ഓവറുമുണ്ട്. ബിരിയാണിക്ക് പുറമെ മുരിങ്ങക്കോൽ - മുളക് സ്റ്റാർട്ടർ, മട്ടൺ എല്ലിൻ സൂപ്പ്, ചിക്കൻ ഗീ റോസ്റ്റ്, ഇളനീർ പായസം എന്നിവയും ആർഎൻആറിലെ സ്പെഷ്യൽ വിഭവങ്ങളാണ്. ആർഎൻആറിലെ വെജിറ്റേറിയൻ ബിരിയാണിക്ക് 269 രൂപയും ചിക്കൻ ബിരിയാണിക്ക് 349 രൂപയും മട്ടൺ ബിരിയാണിക്ക് 419 രൂപയുമാണ് വില.
Bengaluru sisters Ramya Ravi and Shwetha Ravi launched RNR Donne Biryani in 2020 with an investment of ₹5 lakh, using their grandmother’s biryani recipe. Their cloud kitchen received 10,000 orders in its first month. Starting during the COVID-19 pandemic with one cook and two assistants, their traditional Karnataka-style biryani business grew into a venture generating ₹10 crore in revenue.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |