
വില 16.99 ലക്ഷം
കൊച്ചി: സ്ട്രോംഗ് ഹൈബ്രിഡ് ഇ-ടെക് 160 സാങ്കേതികവിദ്യയുമായി റെനോ ഇന്ത്യ പുതിയ ഡസ്റ്റർ അവതരിപ്പിച്ചു. 1.8 ലിറ്റർ പെട്രോൾ എൻജിൻ, രണ്ട് ഇലക്ട്രിക് മോട്ടോറുകൾ, 1.4 കെ.ഡബ്ല്യു.എച്ച് ബാറ്ററി എന്നിവ ഉൾപ്പെടുന്നതാണ് സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റം.
പരമാവധി 160 പി.എസ് കരുത്തും 208 എൻ.എം ടോർക്കും നൽകും. മൾട്ടി-മോഡ് ഓട്ടോമാറ്റിക് ഗിയർബോക്സിൽ രണ്ട് ഇലക്ട്രിക് ഗിയറുകളും നാല് പെട്രോൾ ഗിയറുകളുമുണ്ട്. സുഗമവും മികച്ചതുമായ ഡ്രൈവിംഗിനായി 15 ഡ്രൈവ് കോമ്പിനേഷനുകൾ വാഗ്ദാനം ചെയ്യുന്നു.
മികച്ച മൈലേജ്
ലിറ്ററിന് 29 കിലോമീറ്ററാണ് മൈലേജ്. നഗരങ്ങളിലെ ഡ്രൈവിംഗിന്റെ 80ശതമാനം വരെ ഇ.വി മോഡിൽ ഉപയോഗിക്കാം. ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് 29 ശതമാനം വരെ ഇന്ധനച്ചെലവ് ലാഭിക്കാം. എവല്യൂഷൻ, ടെക്നോ, ഇമോഷൻ എന്നീ വേരിയന്റുകളിൽ പുതിയ ഡസ്റ്റർ ലഭിക്കും.
ആകർഷണം
ഫോർമുല വൺ റേസിംഗ് അനുഭവങ്ങളും ഇലക്ട്രിക് മൊബിലിറ്റി രംഗത്തെ വൈദഗ്ദ്ധ്യവും സംയോജിപ്പിച്ചാണ് ഹൈബ്രിഡ് സിസ്റ്റം വികസിപ്പിച്ചതെന്ന് റെനോ അധികൃതർ പറഞ്ഞു. പുറത്തുനിന്നുള്ള ചാർജിംഗ് സൗകര്യങ്ങളുടെ ആവശ്യമില്ലാതെ പെട്രോൾ വാഹനങ്ങളുടെ സൗകര്യത്തോടൊപ്പം ഇലക്ട്രിക് ഡ്രൈവിംഗ് അനുഭവം നൽകും. അംഗീകൃത റെനോ ഡീലർഷിപ്പുകൾ വഴിയും ഔദ്യോഗിക വെബ്സൈറ്റ് (www.renault.co.in) വഴിയും ബുക്കിംഗ് ആരംഭിച്ചു.
ഡീസൽ വാഹനങ്ങൾക്ക് മികച്ചൊരു ബദൽ തേടുന്ന ഇന്ത്യൻ ഉപഭോക്താക്കൾക്ക് മികച്ച വാഹനമാണ് ഡസ്റ്റർ സ്ട്രോംഗ് ഹൈബ്രിഡ് ഇ-ടെക് 160.
സ്റ്റെഫാൻ ഡെബ്ലെയ്സ്
റെനോ ഇന്ത്യ സി.ഇ.ഒ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |