
കൊച്ചി: ബോളിവുഡിലെയും തെന്നിന്ത്യൻ സിനിമയിലെയും പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ കല്യാൺ ജുവലേഴ്സിന്റെ വാർഷിക നവരാത്രി ആഘോഷം പ്രൗഢമായി. കല്യാണരാമൻ കുടുംബത്തിന്റെ വസതിയിൽ നടന്ന ആഘോഷത്തിന് മഹാവിഷ്ണുവിന്റെ ദിവ്യയാത്രയായിരുന്നു പ്രമേയം.
ശ്രീകൃഷ്ണന്റെ ജനനം, ബാല്യം, ധർമ്മസംരക്ഷകൻ എന്ന നിലയിലേക്കുള്ള വളർച്ച എന്നിവ ദൃശ്യാവിഷ്കാരത്തിലൂടെ അവതരിപ്പിച്ചു. കുരുക്ഷേത്ര യുദ്ധഭൂമിയിൽ അർജുനന് ഭഗവദ്ഗീത ഉപദേശിക്കുകയും വിശ്വരൂപം വെളിപ്പെടുത്തുകയും ചെയ്യുന്ന രംഗത്തോടെയാണ് അവതരണം അവസാനിച്ചത്. തിന്മയ്ക്കുമേൽ നന്മയുടെ വിജയവും ധർമസംരക്ഷണവും പ്രമേയത്തിന്റെ ഭാഗമായി.
പരമ്പരാഗത ബൊമ്മൈ കൊലുവായിരുന്നു മറ്റൊരു ആകർഷണം. പുരാണകഥകളും നിത്യജീവിതത്തിലെ രംഗങ്ങളും സരസ്വതി, പാർവതി, ലക്ഷ്മി ദേവിമാരുടെ സാന്നിധ്യവും പ്രതിഫലിപ്പിക്കുന്ന രീതിയിൽ പടികളിലായി പാവകളും രൂപങ്ങളും ഒരുക്കിയിരുന്നു.
സെയ്ഫ് അലി ഖാൻ, പ്രഭു ഗണേശൻ, മലൈക അറോറ, ബോബി ഡിയോൾ, കരിഷ്മ കപൂർ, സാറ അലി ഖാൻ, നാഗാർജുന, നിവിൻ പോളി, ജയറാം, പാർവതി, കാളിദാസ് ജയറാം, പ്രിയദർശൻ, ലിസി തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു. സിനിമയും പാരമ്പര്യവും ആത്മീയതയും ഒത്തുചേർന്ന വേദിയായി ചടങ്ങ് മാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |