SignIn
Kerala Kaumudi Online
Sunday, 05 July 2026 11.29 PM IST

ബീച്ചിലെ കാർണിവൽ മാലിന്യം,​ നഗരസഭ പ്രതിപക്ഷ സംഘം സ്ഥലം സന്ദർശിച്ചു

jkh

ആലപ്പുഴ: കാർണിവൽ നടത്തിപ്പുകാർ ബീച്ചിലെ മാലിന്യം നീക്കിയില്ലെന്നത് ഉൾപ്പടെ ഗരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ നഗരസഭ പ്രതിപക്ഷ സംഘം സ്ഥലം സന്ദർശിച്ചു. കാർണിവൽ കഴിഞ്ഞ രണ്ടു മാസങ്ങൾ പിന്നിട്ടിട്ടും കമ്പനി അവരുടെ സാധനസാമഗ്രികൾ അല്ലാതെ മാലിന്യവും ആക്രി സാധന സാമഗ്രികളും പൂർണ്ണമായുംബീച്ചിൽ നിന്ന് ഇതുവരെ നീക്കം ചെയ്തിട്ടില്ല. അടുത്ത ഒരു വർഷം ശുചീകരണം നടത്തിയാലും ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന നിലയിലേക്ക് ബീച്ച് മാറുമെന്ന് കരുതാൻ കഴിയില്ലെന്ന് അവർ പറഞ്ഞു.കാർണിവൽ കമ്പനിക്ക് നോട്ടീസ് നൽകി ആക്രി സാധനങ്ങൾ ലേലം ചെയ്തും,കാർണിവൽ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ നഷ്ടപരിഹാരം ഈടാക്കുന്നതിൽ നഗരസഭ അമാന്തിക്കുന്നതിന് പിന്നിൽ എന്തോ ചീഞ്ഞ് നാറുന്നുണ്ട് അവർ ആരോപിച്ചു. ബീച്ചിൽ നിലനിൽക്കുന്ന ഗുരുതരമായ മാലിന്യ പ്രശ്നം പ്രതിപക്ഷ കൗൺസിലർമാരുടെ സംഘം ജില്ലാ കളക്ടറെ തിങ്കളാഴ്ച സന്ദർശിച്ച് റിപ്പോർട്ട് നൽകും. അന്വേഷണം വൈകിയാൽ പ്രത്യക്ഷ സമരം സംഘടിപ്പിക്കുമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് വി.ജി.വിഷ്ണു പറഞ്ഞു. കക്ഷി നേതാക്കളായ ബീന ജോസഫ്, എംജി സതീദേവി,ബിന്ദു തോമസ്, എസ് ഫൈസൽ,കെ.കെ ജയമ്മ,രശ്മി സനൽ,എ.എസ് കവിത, ജി ശ്രീജിത്ത്, ടി.ആർ രാജേഷ്, രാഗേഷ് കുറുപ്പ്, ലാലി വേണു, രജിത ലാൽ, കെ.സിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL