
കൊച്ചി: ലോക ഹെഡ്, നെക്ക് അർബുദ ദിനാചരണത്തിന്റെ ഭാഗമായി ആസ്റ്റർ മെഡ്‌സിറ്റിയിലെ സെന്റർ ഒഫ് എക്സലൻസ് ഇൻ ഹെഡ്, നെക്ക് സർജറി ഓങ്കോളജി വിഭാഗം 'ഉയരെ' എന്ന സംഗമവും ചിത്രപ്രദർശനവും സംഘടിപ്പിച്ചു.
ടി.ജെ. വിനോദ് എം.എൽ.എ, സംഗീത സംവിധായകൻ ജേക്സ് ബിജോയ് എന്നിവർ വിശിഷ്ടാതിഥികളായി.
അഡ്വാൻസ്ഡ് സെന്റർ ഫോർ എയർവേ, വോയിസ് ആൻഡ് സ്വാളോവിംഗ് എന്ന പുതിയ വിഭാഗം ഉദ്ഘാടനം ചെയ്‌തു. ആസ്റ്റർ മെഡ്‌സിറ്റി കേരള ക്ലസ്റ്റർ മേധാവി ഡോ.ഷോൺ ടി. ജോസഫ്, സി.ഇ.ഒ ഡോ.നളന്ദ ജയദേവ്, സി.ഒ.ഒ ഡോ. ഷുഹൈബ് കാദർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |