SignIn
Kerala Kaumudi Online
Wednesday, 05 August 2026 4.49 AM IST

ഗൂഗിൾ മാപ്പ് വഴി കാട്ടി,​ കാറും യുവാക്കളും തോട്ടിൽ

accident

കോ​ത​മം​ഗ​ലം​:​ ​ഗൂ​ഗി​ൾ​ ​ലൊ​ക്കേ​ഷ​നെ​ ​ആ​ശ്ര​യി​ച്ച് ​സ​ഞ്ച​രി​ച്ച​ ​കാ​റും​ ​യാ​ത്ര​ക്കാ​രും​ ​തോ​ട്ടി​ൽ​ ​വീ​ണു.​ ​യാ​ത്ര​ക്കാ​ർ​ ​അ​ത്ഭു​ത​ക​ര​മാ​യി​ ​ര​ക്ഷ​പ്പെ​ട്ടു.​ ​ര​ണ്ട് ​ദി​വ​സ​ങ്ങ​ളി​ലാ​യി​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​ന​ട​ത്തി​യ​ ​തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ​കാ​ർ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ഞാ​യ​റാ​ഴ്ച​ ​രാ​ത്രി​ ​ഒ​ൻ​പ​തു​മ​ണി​യോ​ടെ​ ​കീ​ര​മ്പാ​റ​യി​ലാ​ണ് ​സം​ഭ​വം.​ ​കു​റു​പ്പം​പ​ടി​ ​സ്വ​ദേ​ശി​ ​എ​ബി​ൻ,​ ​സ​ഹോ​ദ​ര​ൻ​ ​അ​ബി​ൻ,​ ​സു​ഹൃ​ത്തു​ക്ക​ളാ​യ​ ​അ​ക്ഷ​യ്,​ ​വി​ഷ്ണു​ ​എ​ന്നി​വ​രാ​ണ് ​കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ​
റോ​ഡി​ൽ​ ​നി​ന്ന് ​തോ​ട്ടി​ലേ​ക്ക് ​വീ​ണ​ ​കാ​ർ​ ​ഏ​താ​നും​ ​മീ​റ്റ​ർ​ ​ഒ​ഴു​കി​ ​പാ​റ​ക്കെ​ട്ടി​ൽ​ ​ത​ങ്ങി​നി​ന്ന​പ്പോ​ഴാ​ണ് ​യാ​ത്ര​ക്കാ​ർ​ക്ക് ​പു​റ​ത്ത് ​ക​ട​ക്കാ​നാ​യ​ത്.​ ​കാ​ർ​ ​ഓ​ടി​ച്ചി​രു​ന്ന​ ​എ​ബി​ൻ​ ​ആ​ണ് ​സൈ​ഡ് ​വി​ൻ​ഡോ​യി​ലൂ​ടെ​ ​ആ​ദ്യം​ ​പു​റ​ത്തു​ക​ട​ന്ന​ത്.​ ​മ​റ്റു​ള്ള​വ​രെ​ ​എ​ബി​ൻ​ ​വ​ലി​ച്ച് ​പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​സ​മീ​പ​വാ​സി​ക​ൾ​ ​ഓ​ടി​യെ​ത്തി​യാ​ണ് ​ഇ​വ​രെ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.​ ​ആ​ർ​ക്കും​ ​കാ​ര്യ​മാ​യ​ ​പ​രി​ക്കു​ണ്ടാ​യി​ട്ടി​ല്ല.
വ​ടാ​ട്ടു​പാ​റ​യി​ൽ​ ​നി​ന്ന​D​ ​കു​റു​പ്പം​പ​ടി​ക്കു​ള്ള​ ​യാ​ത്ര​യി​ലാ​യി​രു​ന്നു​ ​സം​ഘം.​ ​പെ​രു​മ്പാ​വൂ​ർ​ക്കൂ​ള്ള​ ​ലൊ​ക്കേ​ഷ​ൻ​ ​മാ​പ്പാ​ണ് ​ഗൂ​ഗി​ളി​നോ​ട് ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​
​ഇ​ത​നു​സ​രി​ച്ച് ​പോ​കു​മ്പോ​ഴാ​ണ് ​വ​ഴി​തെ​റ്റി​ ​കീ​ര​മ്പാ​റ​യി​ൽ​ ​നി​ന്ന് ​ക​ള്ളാ​ട് ​റോ​ഡി​ലേ​ക്ക് ​തി​രി​ഞ്ഞു​പോ​കു​ക​യും​ ​തോ​ട്ടി​ൽ​ ​പ​തി​ക്കു​ക​യും​ ​ചെ​യ്ത​ത്.​ ​സം​ഭ​വ​ത്തി​ന് ​പി​ന്നാ​ലെ​ ​ഫ​യ​ർ​ഫോ​ഴ്‌​സ് ​സ്ഥ​ല​ത്തെ​ത്തി​ ​കാ​ർ​ ​ക​ണ്ടെ​ത്താ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​ക​ഴി​ഞ്ഞി​ല്ല.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​തെ​ര​ച്ചി​ൽ​ ​പു​ന​രാ​രം​ഭി​ച്ചു.​ ​
കാ​ർ​ ​ഒ​ഴു​ക്കി​ൽ​പ്പെ​ട്ടി​രി​ക്കു​മെ​ന്ന​ ​സം​ശ​യ​ത്തി​ൽ​ ​ര​ണ്ട് ​കി​ലോ​മീ​റ്റ​റോ​ളം​ ​അ​ക​ലെ​ ​ചേ​ലാ​ട് ​വ​രെ​യു​ള്ള​ ​ഭാ​ഗ​ത്ത് ​തെ​ര​ച്ചി​ൽ​ ​ന​ട​ത്തി​യി​രു​ന്നു.​ ​ഒ​ടു​വി​ൽ​ ​പാ​റ​ക്കെ​ട്ടി​ൽ​ ​ത​ങ്ങി​നി​ന്ന​ ​സ്ഥ​ല​ത്തു​ത​ന്നെ​ ​വെ​ള്ള​ത്തി​ന​ടി​യി​ൽ​ ​കാ​ർ​ ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL