
പെരുമ്പാവൂർ: കാഞ്ഞിരക്കാട് ആധുനിക സൗകര്യങ്ങളോടുകൂടിയ പൊലീസ് ബാഡ്മിന്റൺ കോർട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിർമ്മാണ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി കെ.എസ് സുദർശൻ നിർവഹിച്ചു. പെരുമ്പാവൂർ എഎസ്.പി ഹാർദ്ദിക് മീണ, അഡീഷണൽ എസ്.പി ടി.ബി വിജയൻ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വിനോദ് വി മാത്യു, പെരുമ്പാവൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ ദേവ് എന്നിവർ സംസാരിച്ചു. കാഞ്ഞിരക്കാട് പൊലീസ് കാന്റീന് സമീപമാണ് കോർട്ട് നിർമ്മിക്കുന്നത്. ഒരേസമയം രണ്ട് ഡബിൾസ് ടീമുകൾക്ക് മത്സരിക്കാൻ തക്കവണ്ണം ആധുനിക രീതിയിലാണ് കോർട്ട് ഒരുക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |