
മുളന്തുരുത്തി: 1876ലെ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികവേളയിൽ അതേ മണ്ണിൽ മലങ്കര നസ്രാണി പള്ളിയോഗം സമ്മേളിക്കുന്നത് സഭയുടെ രണ്ടാം മുളന്തുരുത്തി സുന്നഹദോസാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. മുളന്തുരുത്തിയിൽ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യൻ അസോസിയേഷൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലങ്കരസഭയിൽ ശാശ്വത സമാധാനം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2017ലെ സുപ്രീംകോടതി വിധിയും 1934ലെ സഭാ ഭരണഘടനയും ഉപേക്ഷിച്ചുള്ള ഒത്തുതീർപ്പുകൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദിവ്യമൂറോൻ കൂദാശയുടെ 150-ാം വാർഷികം മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ ആചരിച്ചു. കാതോലിക്കാ ബാവാ വിശുദ്ധ കുർബാന അർപ്പിക്കുകയും സ്മാരകശില സമർപ്പിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |