SignIn
Kerala Kaumudi Online
Friday, 11 September 2026 2.50 AM IST

കൊടുംചൂട്, എരിയുന്ന വിളക്ക് ഉരുകിത്തീർന്ന് ശാന്തിക്കാർ

santhi

കൂ​ത്താ​ട്ടു​കു​ളം​:​ ​വീ​ടി​ന് ​പു​റ​ത്തി​റ​ങ്ങി​യാ​ൽ​ ​ചു​ട്ടു​പൊ​ള്ളു​ന്ന​ ​ചൂ​ടാ​ണ്.​ ​അ​ക​ത്താ​ണെ​ങ്കി​ലോ​ ​വി​യ​‍​ർ​ത്ത് ​കു​ളി​ക്കും.​ ​ഫാ​നോ​ ​എ.​സി​യോ​ ​ഇ​ല്ലാ​തെ​ ​ഒ​രു​ ​നി​മി​ഷം​ ​പോ​ലും​ ​ക​ട​ന്നു​പോ​കു​ക​ ​പ്ര​യാ​സം.​ ​ഏപ്രിൽ-മേയിലെ കൊടുംവേ​ന​ലി​നെ​ ​പോ​ലും​ ​തോ​ൽ​പ്പി​ക്കു​ന്ന​ ​കാ​ലം​ ​തെ​റ്റി​യ​ ​ചൂ​ടി​നെ​ ​എ​ങ്ങ​നെ​ ​വരുതിയിലാക്കാ​മെ​ന്ന​തി​ന് ​വ​ഴി​ ​തേ​ടു​ക​യാ​ണ് ​എ​ല്ലാ​വ​രും.​ ​​ ​ചൂ​ടി​നെ​ ​പേ​ടി​ച്ച് ​പു​റം​പ​ണി​യി​ൽ​ ​ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക് ​സ​ർ​ക്കാ​ർ​ ​ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നാ​യി​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ,​ ​ഈ​ ​കൊ​ടും​ചൂ​ടി​ൽ​ ​എ​രി​യു​ന്ന​ ​വി​ള​ക്കു​ക​ൾ​ക്ക് ​ന​ടു​വി​ലി​രു​ന്ന് ​ഉ​രു​കു​ന്ന​ ​മ​റ്റൊ​രു​ ​വി​ഭാ​ഗ​മു​ണ്ട്,​ ​ക്ഷേ​ത്ര​ങ്ങ​ളി​ലെ​ ​ശാ​ന്തി​ക്കാ​ർ.

പല ക്ഷേത്രങ്ങളിലും ഭക്തജനങ്ങൾക്കായി ഫാൻ, എയർ കൂളർ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതൊന്നും ശ്രീകോവിലിനുള്ളിൽ പൂജ ചെയ്യുന്ന ശാന്തിക്കാർക്ക് ബാധകമല്ല. ഒട്ടും വായുസഞ്ചാരമില്ലാത്ത ഗർഭഗൃഹങ്ങളിൽ, ഡസൻ കണക്കിന് എണ്ണവിളക്കുകളുടെയും നെയ്യ് വിളക്കുകളുടെയും ചൂടിൽ ശ്വാസം മുട്ടിയാണ് പലരും മണിക്കൂറുകൾ നീളുന്ന പൂജകൾ പൂർത്തിയാക്കുന്നത്. വരും മാസങ്ങളിൽ ചൂട് ഇനിയും വർദ്ധിക്കാനാണ് സാധ്യതയെന്നിരിക്കെ, അടിയന്തരമായ ഇടപെടൽ വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

കാലോചിതമായ മാറ്റം അനിവാര്യം

കാലത്തിനനുസരിച്ച് എല്ലാ മേഖലയിലും മാറ്റങ്ങൾ വന്നതുപോലെ ക്ഷേത്രങ്ങളിലും ചില പ്രായോഗിക പരിഷ്കാരങ്ങൾ കൊണ്ടുവരണമെന്നാണ് ആവശ്യം. സർക്കാർ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങൾക്ക് പുറമെ സ്വകാര്യ ക്ഷേത്ര മാനേജ്മെന്റുകളും തങ്ങളുടെ പൂജാരിമാരുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ ചെലുത്തണം.

ആചാരാനുഷ്ഠാനങ്ങൾക്ക് ഭംഗം വരാത്ത രീതിയിൽ ശ്രീകോവിലിനുള്ളിൽ ഫാൻ, എയർ കൂളർ അല്ലെങ്കിൽ എ.സി പോലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ അധികാരികൾ തയ്യാറാകണം.

 ശ്രീകോവിലിനുള്ളിൽ അതിന് തടസങ്ങളുണ്ടെങ്കിൽ ക്ഷേത്രത്തിനകത്തെ അവരുടെ വിശ്രമമുറികളിലെങ്കിലും ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്.

തന്ത്രിമാരുടെയും പൂജാരിമാരുടെയും സംഘടനകളെല്ലാം ഒത്തൊരുമിച്ച് ഈ വിഷയത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ മുന്നിട്ടിറങ്ങണം.

ക്ഷേത്രങ്ങളിലെത്തുന്ന ഭക്തജനങ്ങളുടെ സജീവമായ ഇടപെടലും പിന്തുണയും ഈ വിഷയത്തിൽ ഉണ്ടാകേണ്ടതുണ്ട്.

ഹരീഷ് ആർ. നമ്പൂതിരിപ്പാട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL