
തൃപ്പൂണിത്തുറ: ഭിന്നശേഷി മേഖലയിലെ ദേശീയ സേവാ പ്രസ്ഥാനമായ സക്ഷമയുടെ എറണാകുളം ജില്ലാ വാർഷിക പൊതുയോഗം നൊച്ചിമ സരസ്വതി വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പുതിയ ജില്ലാ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. അഡ്വ. കെ.സി. മുരളീധരൻ (പ്രസിഡന്റ്), മിനി രാജേന്ദ്രൻ (സെക്രട്ടറി), രാജേന്ദ്രൻ പറവൂർ, അനിൽ നേര്യമംഗലം, എം.ബി. സുധീർ (വൈസ് പ്രസിഡന്റുമാർ), ഹരി എടത്തല, സിന്ധുഹരി (ജോയിന്റ് സെക്രട്ടറിമാർ), നിതാര കൃഷ്ണകുമാർ (ട്രഷറർ), രേഖാ സന്തോഷ് (മഹിളാപ്രമുഖ്) എന്നിവരാണ് പുതിയ ഭാരവാഹികൾ. സി.പി. രാജേന്ദ്രൻ, അഡ്വ. ജിജോപാൽ, എം. മോനിഷ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |