SignIn
Kerala Kaumudi Online
Friday, 25 September 2026 4.01 AM IST

പടിയാർ ഹോമിയോ കോളേജ് ചികിത്സയും പഠനവും വഴിമുട്ടി

y

ചോറ്റാനിക്കര: നൂറുവർഷത്തെ പാരമ്പര്യമുള്ള പടിയാർ ഹോമിയോ മെഡിക്കൽ കോളേജ് പരിമിതികളുടെ പിടിയിൽ അന്ത്യശ്വാസം വലിക്കുന്നു. ദിവസവും 270 - 350 രോഗികൾ ഒ.പി.യിലെത്തുന്നുണ്ടെങ്കിലും കിടത്തി ചികിത്സ മുന്നോട്ടുപോകുന്നില്ല. കാഷ്വാലിറ്റി സൗകര്യവും 20 ഐ.പി. കിടക്കകളുമുണ്ട്. ആവശ്യമായ നഴ്സിംഗ് ജീവനക്കാരില്ലാത്തതാണ് പ്രതിസന്ധി. അദ്ധ്യാപകക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും സ്ഥാപനത്തിന്റെ വികസനത്തിന് മുന്നിലുള്ള വെല്ലുവിളികളാണ്. എയ്ഡഡ് കോളേജായതിനാൽ തസ്തികകൾ സർക്കാർ അംഗീകരിക്കണം. 2025ൽ പ്രവേശനം 50 സീറ്റായി കുറച്ചു,

റോയൽ കോളേജ് ഒഫ് ഹോമിയോപതിക് ഫിസിഷ്യൻസ് എന്ന പേരിൽ 1920ൽ ഹോമിയോ ചികിത്സകരായ ഡോ.ശ്രീനിവാസ പടിയാറും ഡോ.മാധവ പടിയാറും ചേർന്ന് എറണാകുളം നഗരത്തിൽ തുടക്കമിട്ട റോയൽ കോളേജ് ഓഫ് ഹോമിയോപതിക് ഫിസിഷ്യൻസാണ് പിന്നീട് ഡോ. പടിയാർ മെമ്മോറിയൽ ഹോമിയോപതിക് മെഡിക്കൽ കോളേജായി വളർന്നത്. രാജ്യത്തെ ഏറ്റവും പഴക്കംചെന്ന രണ്ടാമത്തെ ഹോമിയോ മെഡിക്കൽ കോളേജാണ്. എട്ടേക്കർ സ്ഥലത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ എം.ജി. രാധേഷാണ് പ്രിൻസിപ്പൽ. ഡോ. എൻ. മഹേഷ് കുമാർ മെഡിക്കൽ സൂപ്രണ്ടാണ്. കാശി മഠാധിപതിയുടെ കീഴിലുള്ള ഗൗഡ സാരസ്വത ബ്രാഹ്മണ ട്രസ്റ്റാണ് നടത്തിപ്പ്.

ഫീസ് ഖജനാവിലേക്ക്

വിദ്യാർത്ഥികൾക്ക് 2,300 രൂപയാണ് വാർഷിക ഫീസ്. ഇത് സർക്കാർ ഖജനാവിലേക്ക് അടയ്ക്കും. രോഗികളിൽ നിന്ന് ഈടാക്കുന്ന 150 രൂപയാണ് ആശുപത്രിയുടെ പ്രധാന വരുമാനം. പുറമെ പി.ടി.എ. ഫണ്ടുമുണ്ട്. ഇതല്ലാതെ കാര്യമായ വരുമാനമാർഗങ്ങളില്ല. പ്രൊഫസർ, റീഡർ, ലക്ചറർ തുടങ്ങിയ തസ്തികകളിലുണ്ടായിരുന്ന പലരും വിരമിച്ചതോടെ അദ്ധ്യാപക ക്ഷാമം രൂക്ഷമായി.

കാഷ്വാലിറ്റി ഉൾപ്പെടെയുള്ള നിലവിലുള്ള സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം

 20 ഐ.പി. കിടക്കകൾ ഫലപ്രദമായി ഉപയോഗിക്കാൻ ആവശ്യമായ നഴ്സിംഗ് ജീവനക്കാരെ നിയമിക്കണം.

ലാബ്, ചികിത്സാ ഉപകരണങ്ങൾ, കെട്ടിട സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തണം

 വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരും ലാബും ഗവേഷണസൗകര്യങ്ങളും വേണം.

വൈവ പോലുള്ള പരീക്ഷകൾ നടത്തുന്നതിനുപോലും വിരമിച്ച ഡോക്ടർമാരെ വീണ്ടും എത്തിക്കേണ്ട സാഹചര്യമാണുള്ളത്. ക്ലറിക്കൽ തസ്തികയിൽ ആവശ്യത്തിന് ജീവനക്കാരില്ല. ഹൗസ് സർജൻസിക്ക് പ്രതിമാസം 24,000 രൂപ സ്റ്റൈപൻഡ് ലഭിക്കുന്നുണ്ടെങ്കിലും ക്ലറിക്കൽ ജീവനക്കാരുടെ കുറവ് കാരണം സ്റ്റൈപൻഡ് ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നു. ആവശ്യത്തിന് സ്റ്റാഫില്ലാത്തതിനാൽ ഹൗസ് സർജന്മാർക്കും അധിക ജോലിഭാരം നേരിടേണ്ടിവരുന്നു.

റിഷിൻ,

മുൻ കോളേജ് യൂണിയൻ യു.യു.സി. (കെ.എസ്.യു.)

• 20 ബെഡ്ഡുകൾ

• 28 അദ്ധ്യാപകർ

• 28 അനദ്ധ്യാപകർ

• 250 വിദ്യാർത്ഥികൾ

• 5 ബാച്ചുകൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL