
കൊച്ചി: അന്താരാഷ്ട്ര ടൈപ്പോഗ്രഫി കോൺഫറൻസിന്റെ 18-ാം പതിപ്പായ ടൈപ്പോഡെ- 2026 കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ 28 മുതൽ 30 വരെ നടക്കും. പരമ്പരാഗത അക്ഷരകലകൾ, ഇന്ത്യൻ ലിപികൾ, ആധുനിക ടൈപ്പോഗ്രഫി, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയും പുതിയ ടൈപ്പ് ഡിസൈൻ രീതികളും ചർച്ച ചെയ്യും. കാലിഗ്രാഫർമാരായ നാരായണ ഭട്ടതിരി, അച്യുത് പാലവ് എന്നിവർ 28ന് ശില്പശാലകൾക്ക് നേതൃത്വം നൽകും. അനൂപ് രാമകൃഷ്ണനും പ്രൊഫ. ഫിയോണ റോസിനും ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡുകൾ സമ്മാനിക്കുമെന്ന് ജെയിൻ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ പ്രൊഫ. ഡോ. ജെ. ലതയുംന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |