
മട്ടാഞ്ചേരി: മട്ടാഞ്ചേരി വിദ്യഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവം ഏഴ് മുതൽ ഒമ്പത് വരെ തോപ്പുംപടി ഔവർ ലേഡീസ്, സെന്റ് സെബാസ്റ്റ്യൻ സ്കൂളുകളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. എട്ടാംതീയതി രാവിലെ ഒമ്പതരയ്ക്ക് മുഹമ്മദ് ഷിയാസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൗൺസിലർ സുമിത് ജോസഫ് അദ്ധ്യക്ഷനാകും. പ്രവൃത്തി പരിചയ മേള ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഫ്സൽ നമ്പ്യാരത്തും സയൻസ് മേള കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശേരിയും ഗണിത ശാസ്ത്ര മേള ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് ജെസി അഗസ്റ്റിനും സോഷ്യൽ സയൻസ് മേള നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ജിസ്മി ജെറാൽഡും ഐ.ടി മേള ജോസഫ് മാർട്ടിനും ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |