
ആലുവ: പൊലീസ് സേനയിൽ ജോലിയിൽ പ്രവേശിച്ചിട്ട് അഞ്ച് വർഷമെ പൂർത്തിയായിട്ടുള്ളുവെങ്കിലും റൂറൽ ജില്ലാ പൊലീസിന്റെ അഭിമാനമാണ് സിവിൽ പൊലീസ് ഓഫീസർ നിധിൻ ആന്റണി. അഞ്ച് വർഷവും സംസ്ഥാന പൊലീസ് മീറ്റിൽ പഞ്ചഗുസ്തിയിൽ പങ്കെടുത്ത് നാല് തവണയും മെഡൽ നേടിയ നിധിൻ ആന്റണി ദേശീയ തലത്തിൽ നേട്ടം നിലനിർത്തി.
2022ൽ ദേശീയ തലത്തിൽ സ്വർണവും 2023ൽ വെള്ളിയും നേടി. 2025ലും 2026ലും വീണ്ടും സ്വർണം നേടി. 75 കിലോ വിഭാഗത്തിലാണ് നിധിൻ മത്സരിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസ് ടീമുകൾക്ക് പുറമെ അർധ സൈനീക വിഭാഗങ്ങളായ സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, ബി.എസ്.എഫ്, അസാം റൈഫിൾസ്, ഐ.ടി.വി.പി തുടങ്ങിയ ടീമുകളുമായി ഏറ്റുമുട്ടിയാണ് നിധിൻ സ്വർണം നേടിയത്.
പെരുമ്പാവൂർ കൂവപ്പടി ഐമുറി പറമ്പി വീട്ടിൽ പരേതനായ ആന്റണിയുടെയും ആനീസിന്റെയും മകനായ നിധിൻ 2021ലാണ് പൊലീസ് സേനയിൽ ജോലിയിൽ പ്രവേശിച്ചത്. ജോലിയിൽ പ്രവേശിക്കും മുമ്പും വിവിധ അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്.
ഭാര്യ: ആൽബി (യു.കെ). മകൻ: ആദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |