
കൊച്ചി: പൊലീസിനെ വിട്ട് ജപ്തി നടപടി നടത്തരുതെന്നും ഏക കിടപ്പാടം സംരക്ഷണ നിയമം ന്യൂനതകൾ പരിഹരിച്ച് അടിയന്തരമായി നടപ്പിലാക്കണമെന്നും ഫിനാൻസ് കമ്പനികൾ സർഫാസി നിയമം ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് വൈപ്പിൻ പള്ളത്താംകുളങ്ങരയിൽ ആരംഭിക്കുന്ന അനിശ്ചിതകാല നിരാഹാര സമര പ്രചരണാർത്ഥം പാർപ്പിടാവകാശ വിളംബര ജാഥ തുടങ്ങി. രാഷ്ട്രീയ നിരീക്ഷകൻ എൻ. എം. പിയേഴ്സൺ ഉദ്ഘാടനം ചെയ്തു. പ്രൊഫ. അബ്ദുൽ കരീം, സി. എസ്. മുരളി, പ്രീതാ ഷാജി, വി.സി. ജെന്നി, ടി. കെ. രാജു, ടി. പി. പുഷ്കരൻ തുടങ്ങിയവർ സംസാരിച്ചു. റോസിലിൻ പെരുമാൾ പടിയാണ് നിരാഹാരം നടത്തുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |