
കൊച്ചി: മുതിർന്ന ആർ.എസ്.എസ് പ്രചാരകനും ബാലഗോകുലം, തപസ്യ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമായിരുന്ന എം.എ കൃഷ്ണനെ എറണാകുളത്തെ സാംസ്കാരിക കൂട്ടായ്മ ഇന്ന് അനുസ്മരിക്കും. എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വൈകിട്ട് 6ന് സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ആർ.എസ്.എസ് സഹസർകാര്യവാഹ് സി.ആർ. മുകുന്ദ, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ എന്നിവർ അനുസ്മരണ ഭാഷണം നടത്തും. കഴക്കൂട്ടം എം.എൽ.എ വി. മുരളീധരൻ, കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ, അക്കിത്തം നാരായണൻ, ആർ.വി ബാബു, എസ്.ജെ.ആർ.കുമാർ, പി.കെ.വിജയരാഘവൻ, ഡോ. എം.വി നടേശൻ , മുരളി പാറപ്പുറം, കെ.എൻ സജികുമാർ എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |