
കൊച്ചി: മുംബൈ ഭവൻസ് ശിക്ഷൺ ഭാരതി കേന്ദ്രയുടെ ആഭിമുഖ്യത്തിൽ കൊച്ചി ഭാരതീയ വിദ്യാഭവൻ കേന്ദ്രത്തിലെ ഭവൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് സെന്ററും ഗാന്ധിനഗർ ഐ.ഐ.ടി സെന്റർ ഫോർ ക്രിയേറ്റീവ് ലേണിംഗും സംഘടിപ്പിക്കുന്ന ദിശ അഖിലേന്ത്യാ അദ്ധ്യാപക സമ്മേളനം എസ്.സി.ഇ.ആർ.ടി കേരളം ഡയറക്ടർ ഡോ. കെ.കെ. മഷൂദ് ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ് അദ്ധ്യക്ഷനായി. പ്രൊഫ. മനീഷ് ജെയിൻ മുഖ്യാതിഥിയായിരുന്നു. ഇ. രാമൻകുട്ടി ആമുഖപ്രസംഗം നടത്തി. പോളി മേനാച്ചേരി, പ്രൊഫ. ഡോ. അമ്പാട്ട് വിജയകുമാർ എന്നിവർ സംസാരിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |