SignIn
Kerala Kaumudi Online
Thursday, 08 October 2026 3.31 AM IST

താഴ്ചയിലേക്ക് വീണ് പെൺകുട്ടിയുടെ മരണം: മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു

rihana
റിഹാന കാതറിൻ ആൻഡ്രൂസ്

കൊച്ചി: കാക്കനാട് മാവേലിപുരം ഓണം പാർക്കിൽ അപകടം ഒഴിവാക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് നിർദ്ദേശിച്ചു. ജൂൺ 21ന് പാർക്കിന് സമീപം സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20അടി താഴ്ചയിലേക്ക് വീണ് റിഹാന കാതറിൻ ആൻഡ്രൂസ് (12) എന്ന പെൺകുട്ടി മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയ എടുത്ത കേസിലാണ് നടപടി.

തൃക്കാക്കര മുനിസിപ്പൽ ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, ബന്ധപ്പെട്ട വാർഡ് കൗൺസിലർ, തദ്ദേശസ്വയംഭരണവകുപ്പ് എൻജിനിയർമാർ, ഫ്ലാറ്റ് ഓണേഴ്‌സ് അസോസിയേഷൻ എന്നിവരുടെ സംയുക്തയോഗം തദ്ദേശസ്വയംഭരണ വകുപ്പ് ജില്ല ജോയിന്റ് ഡയറക്ടർ എത്രയും വേഗം വിളിക്കണം. നിലവിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള പാർക്ക് തൃക്കാക്കര മുനിസിപ്പാലിറ്റിക്ക് സൗജന്യമായി വിട്ടുകൊടുക്കാൻ തയ്യാറാണെങ്കിൽ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിക്കണം. അനുമതി ലഭിച്ചാലുടൻ സ്ഥലവും റോഡും ഏറ്റെടുക്കുന്നതിനും ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതിനും സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനുള്ള നടപടികൾ മുനിസിപ്പൽ സെക്രട്ടറി സ്വീകരിക്കണം. ഉത്തരവ് ലഭിച്ച് മൂന്നുമാസത്തിനുള്ളിൽ കമ്മിഷൻ നിർദ്ദേശം അനുസരിച്ചുള്ള നടപടികൾ പൂർത്തിയാക്കണം. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷന്റെ നിർദ്ദേശങ്ങളിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL