
ആലുവ: രാജഗിരി ആശുപത്രിയിൽ കുട്ടികളിലെ നാഡീ - പേശി സംബന്ധമായ തകരാറുകൾ തിരിച്ചറിഞ്ഞ് മികച്ച പരിചരണം നൽകുന്നതിനായി ആരംഭിച്ച പീഡിയാട്രിക് ന്യൂറോമസ്കുലാർ ക്ലിനിക്ക് സംഗീതസംവിധായകൻ ഔസേപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി അദ്ധ്യക്ഷനായി. പീഡിയാട്രിക് ന്യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ. ദർശൻ ജയറാം ദാസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ, ഡോ. കെ. അശ്വിൻ കുമാർ (കൺസൾട്ടന്റ്, പീഡിയാട്രിക് ഓർത്തോപീഡിക്സ്), ഡോ. ആഖിൽ നബുഹാൻ (ഫിസിക്കൽ മെഡിസിൻ - റീഹാബിലിറ്റേഷൻ മേധാവി), ഡോ. എസ്. ദേവി ശരണ്യ (മെഡിക്കൽ ജെനറ്റിക്സ്) എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |