കളമശേരി: കുസാറ്റ് യുവജനക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗ്രേസ് കഥക് അക്കാഡമിയുടെ സഹകരണത്തോടെ നടത്തിയ ത്രിദിന കഥക് വർക്ക്ഷോപ്പ് സമാപിച്ചു. കഥക് നർത്തകി മൊറീമ മേഥി നേതൃത്വം നൽകിയ വർക്ക് ഷോപ്പിൽ ഗ്രേസ് കഥക് അക്കാഡമി ഡയറക്ടർ വാണി ഗ്രേസ് സഹപരിശീലകയായി. കഥക് നൃത്തത്തിന്റെ അടിസ്ഥാന പാഠങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രായോഗിക പരിശിലനവും കഥക് പെർഫോർമൻസും നടന്നു. മൊറാമി മേഥിയെ വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി ആദരിച്ചു. യൂത്ത് വെൽഫെയ൪ ഡിപ്പാർട്ടുമെന്റ് ഡയറക്ടർ ഡോ. പി.കെ. ബേബി, ഡോ. അപർണ ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |