മരട്: നഗരസഭയിലെ 13-ാം ഡിവിഷനിൽ ഡിവിഷൻ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം നഗരസഭാ ചെയർപേഴ്സൺ അജിത നന്ദകുമാർ നിർവഹിച്ചു. വടക്കേ ചേരുവാരം ഹാളിന് സമീപവും പി.വി.കെ. തമ്പി റോഡിന് സമീപവുമാണ് മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. ഡെപ്യൂട്ടി ചെയർപേഴ്സൺ ജിൻസൺ പീറ്റർ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ. സച്ചിദാനന്ദൻ, പി.ഡി. രാജേഷ്, കൗൺസിലർമാരായ എ.യു. വിജു, പി.പി. സന്തോഷ്, പി.പി. ഷിബു, ബിന്ദു പ്രഭ, നഗരസഭാ സെക്രട്ടറി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |