
തോപ്പുംപടി: ഫിഷിംഗ് ഹാർബറിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതിയെ തോപ്പുംപടി പൊലീസ് പിടികൂടി. ഇടുക്കി കമ്പമേട്ടിൽ പുളിക്കൽ പീടികയിൽ വീട്ടിൽ റോഷൻ ആന്റണി(30)യാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ സൗദി തൊമ്മശേരി ഗ്രൗണ്ടിന് സമീപം തെരേപറമ്പിൽ ജോസഫ് സതീഷി(50)നെയാണ് ഇയാൾ ബിയർ കുപ്പി പൊട്ടിച്ച് കുത്തി പരിക്കേൽപ്പിച്ചത്.
ഹാർബറിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. റോഷൻ ആന്റണി മോഷണം, അടിപിടി, ലഹരി മരുന്ന് ഉൾപ്പെടെ 33 കേസുകളിൽ പ്രതിയാണ്. തമിഴ്നാട്ടിലും സംസ്ഥാനത്തിന്റെ വിവിധ സ്റ്റേഷനുകളിലും കേസുണ്ട്. ഫോർട്ട്കൊച്ചി സർക്കിൾ ഇൻസ്പെക്ടർ വിപിൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |