
വൈപ്പിൻ: ചെറുമീൻ പിടിച്ച ബോട്ട് മുനമ്പം ഹാർബറിൽ പിടികൂടി. നിയമ വിധേയമല്ലാത്ത സൈസിലുള്ള ചെറുമീൻ പിടിത്തം നടത്തിയ ബോട്ട് ഫിഷറീസ് അധികൃതർ പിടികൂടി. കരുണാമയൻ എന്ന ബോട്ടാണ് കസ്റ്റഡിയിൽ എടുത്തത്. വൈപ്പിൻ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എം. എം. ജിബിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം രാത്രി പത്തോടെയാണ് പരിശോധന നടത്തിയത്. ഫിഷറീസ് ഗാർഡുമാരായ ഷൈബിൻ, റാഫേൽ, അനീഷ്, ഗാർഡുമാരായ ഷെല്ലൻ, ജിപ്സൺ എന്നിവരും പരിശോധന സമയത്ത് ഉണ്ടായിരുന്നു. ബോട്ട് കസ്റ്റഡിയിലാണ്. ബോട്ടിൽ ഉണ്ടായിരുന്ന ഭക്ഷ്യയോഗ്യമായ മത്സ്യം 28,000 രൂപക്ക് ലേലം ചെയ്ത് സർക്കാരിലേക്ക് മുതൽക്കൂട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |