
കൊച്ചി: കേരള മാരിടൈം ബോർഡ് മുൻചെയർമാൻ അഡ്വ. വി.ജെ. മാത്യു രചിച്ച നിർമിതബുദ്ധിയെയും സമുദ്രനിയമത്തെയും പ്രതിപാദിക്കുന്ന 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മാരിടൈം ലോ- ഫ്രം ഡോക്ക് ടു ഡീപ് സീ' ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ പ്രകാശനം ചെയ്തു. അഡ്വ. ജനറൽ കെ. ജാജു ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വി.രാജ വിജയരാഘവൻ ആദ്യപ്രതി ഏറ്റുവാങ്ങി. ജസ്റ്റിസ് എ.എം. ഷഫീഖ്, ഡോ. ജയകുമാർ, മുൻ ഡി.ജി.പി കെ. പദ്മകുമാർ, ഫാ. ഓസ്റ്റിൻ മുളരിയ്ക്കൽ, അഡ്വ. എൻ. നന്ദകുമാര മേനോൻ, വർഗീസ് കെ. ജോർജ്ജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |