SignIn
Kerala Kaumudi Online
Tuesday, 16 June 2026 10.59 AM IST

സർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ മാദ്ധ്യമങ്ങൾ ജാഗ്രത പുലർത്തണം: അപു ജോൺ ജോസഫ്

തൊടുപുഴ: സർക്കാരിന്റെ പ്രവർത്തനത്തിലെ വീഴ്ചകൾ ചൂണ്ടികാണിക്കുന്നതിനൊപ്പം ജനക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതികൾ യഥാസമയം ജനങ്ങളിലെത്തിക്കാനും മാദ്ധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന് ഗവ. ചീഫ് വിപ് അപു ജോൺ ജോസഫ് എം.എൽ.എ പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ നടപ്പാക്കുന്ന ജേർണലിസ്റ്റ് വെൽഫെയർ ട്രസ്റ്റിന്റെ ജില്ലാതല അംഗത്വ കാമ്പയിൻ ഇടുക്കി പ്രസ് ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ നാലാം തൂണായ മാദ്ധ്യമങ്ങൾ നിലനിൽക്കേണ്ടത് അനിവാര്യമാണ്. മാദ്ധ്യപ്രവർത്തകരുടെ ക്ഷേമം മുൻനിറുത്തിയുള്ള പദ്ധതികൾ നടപ്പാക്കാൻ സർക്കാർ തലത്തിൽ ആവശ്യമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി പ്രസ് ക്ലബ്ബ് പ്രസിഡന്റ് വിനോദ് കണ്ണോളി അദ്ധ്യക്ഷത വഹിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ മുഖ്യപ്രഭാഷണവും പദ്ധതി വിശദീകരണവും നടത്തി. സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളിൽ, സംസ്ഥാന കമ്മിറ്റിയംഗം കെ.ബി. വിൽസൺ, ജില്ലാ ട്രഷറർ ആൽവിൻ തോമസ് എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് പി.കെ. ലത്തീഫ്, കമ്മിറ്റിയംഗങ്ങളായ വി.വി. നന്ദു, ഷിയാസ് ബഷീർ, എൻ.വി. വൈശാഖ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL