SignIn
Kerala Kaumudi Online
Tuesday, 16 June 2026 10.59 AM IST

റാങ്ക് ജേതാവിനെ അനുമോദിച്ചു

തൊടുപുഴ: കേരളാ അഡ്വക്കേറ്റ് ക്ലാർക്സ് അസോസിയേഷൻ തൊടുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാസർഗോഡ് കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് എം.എസ്.ഡബ്ല്യുവിന് ഒന്നാം റാങ്ക് നേടിയ എം.കെ. അജയ്, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.ജി. സജിമോൻ അദ്ധ്യക്ഷത വഹിച്ച അനുമോദന യോഗം ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് സാനു എസ്. പണിക്കർ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് കോർട്ട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം. അനിമോൻ, സെക്രട്ടറി അഡ്വ. ദീപു ചന്ദ്രൻ, സീനിയർ അഭിഭാഷകൻ അഡ്വ. പീറ്റർ. വി. ജോസഫ്, ലോയേഴ്സ് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. എബനേസ്സർ സാമുവൽ, നേതാക്കളായ സ്വീറ്റ്‌സൺ ജോസഫ്, കെ.എം. സാബു എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ശ്രീജാ മോൾ മാധവൻ നായർ സ്വാഗതവും സുനിത ബിനു നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL