മുതലക്കോടം: ജയ് ഹിന്ദ് ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ പ്രതിഭാസംഗമവും സെമിനാറും സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ ബാലവേദി സെക്രട്ടറി എസ്. സഞ്ജുവിന്റെ അദ്ധ്യക്ഷതയിൽ എഴുത്തുകാരനും പ്രഭാഷകനുമായ കെ.ആർ. സോമരാജൻ ഉദ്ഘാടനം ചെയ്തു. ''ഡിജിറ്റൽ കാലത്തെ പഠനവും വ്യക്തിത്വ വികസനവും"" എന്ന വിഷയത്തിൽ അഡ്വ: ബാബു പള്ളിപ്പാട്ട് ക്ലാസ് നയിച്ചു. എസ്.എസ് എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ തൊടുപുഴ ഡയറ്റ് ലെക്ച്ചറർ റ്റി.ബി അജീഷ് കുമാർ മെമന്റോകൾ നൽകി ആദരിച്ചു. എം.എസ്. സണ്ണി, എസ്. വൈശാഖൻ, പി.കെ. രാജു, കെ.സി. സുരേന്ദ്രൻ, ജോസ് തോമസ്, പി.വി. സജീവ് എന്നിവർ പ്രസംഗിച്ചു. ആൻമരിയ സണ്ണി സ്വാഗതവും ശ്രേയ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |