തൊടുപുഴ: ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ഗവ. ട്രൈബൽ സ്‌കൂളുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഉപ്പുകുന്ന് ഗവ. ട്രൈബൽ യു.പി സ്‌കൂളിൽ നടന്ന ജില്ലാതല പരിപാടി ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ.എം ബഷീർ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം എ.കെ. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എസ്. ശ്രീകുമാർ, എം. സാബിറ, ആർ. രവിഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ സ്വാഗതവും പ്രധാന അദ്ധ്യാപകൻ എം. സുബീഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |