SignIn
Kerala Kaumudi Online
Tuesday, 16 June 2026 11.00 AM IST

ഇടുക്കിയിൽ ഒരു കൈയേറ്റവും അംഗീകരിക്കില്ല: ചെന്നിത്തല

തൊടുപുഴ: ചൊക്രമുടിയുൾപ്പെടെ ഇടുക്കിയിൽ ഒരു കൈയേറ്റവും അംഗീകരിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ചൊക്രമുടി കൈയേറ്റം പുറത്തുവന്നത് താൻ സന്ദർശിച്ച ശേഷമാണെന്നും ചെന്നിത്തല തൊടുപുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കഴിഞ്ഞ സർക്കാ‌‌‌ർ കൈയേറ്റത്തിനെതിരായ നടപടികൾ വേണ്ട രീതിയിൽ മുന്നോട്ടു കൊണ്ടുപോയില്ല. ഇവിടം പാരിസ്ഥിതിക പ്രശ്നമുള്ള സ്ഥലമാണ്. ഇതുമായി ബന്ധപ്പെട്ട് സസ്‌പെൻഷൻഡ് ചെയ്ത ഉദ്യോഗസ്ഥർ സസ്പെൻഷൻ കാലാവധി കഴിഞ്ഞതിനാലാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം വേണമോയെന്നത് പരിശോധിച്ച് നടപടിയെടുക്കും. കൈയേറ്റം നടത്തിയവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരും. ലഹരിക്കെതിരെ സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയുടെ ഭൂപ്രകൃതി അനുസരിച്ച് പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും. ലഹരിക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ജില്ലയിൽ മയക്കുമരുന്ന് ഉപയോഗമോ വിൽപ്പനയോ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL