
ഇടുക്കി : റവന്യൂ വകുപ്പിൽ വിവിധതസ്തികകളിൽ സ്ഥലംമാറ്റം സംബന്ധിച്ച് ഓൺലൈൻ സംവിധാനം നിലനിൽക്കെ ക്രമ വിരുദ്ധമായി സ്ഥലംമാറ്റം നടത്തുകയാണെന്ന് കെ.ആർ ഡി എസ് എ ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി എ അനീഷ് പറഞ്ഞു, ഏറ്റവും താഴ്ന്ന വരുമാനക്കാരായ പാർട്ട്‌ടൈം ജീവനക്കാർ,വികലാംഗ ജീവനക്കാർ, ഗർഭിണികൾ, മാരകമായ രോഗങ്ങൾ ഉള്ള ജീവനക്കാർ ഉൾപ്പെടെ,ജില്ലയിലെ ദൂരസ്ഥലങ്ങളിലേക്ക് തലങ്ങും വിലങ്ങും ഉള്ളസ്ഥലം മാറ്റങ്ങൾ ഭരണാനുകൂല സംഘടനകളുടെ നിയമവിരുദ്ധമായ നടപടികൾക്കെതിരെയും
കെ ആർ. ഡി .എസ് എ.ജില്ലാ പ്രസിഡന്റ് ആൻസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എസ് കെ എം ബഷീർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ ബിജുമോൻ, സംസ്ഥാന കമ്മിറ്റി അംഗം എസ് .സുകുമാരൻ, നേതാക്കന്മാരായ റ്റിഎച്ച് ഫൈസൽ ,സുമിതമോൾ സി എസ് തുടങ്ങിയവർ സംസാരിച്ചു . ജില്ലാ സെക്രട്ടറി ഡി കെ സജിമോൻ സ്വാഗതവും മേഖലാ സെക്രട്ടറി ജി സുനീഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |